Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ബം​ഗ്ലാദേശിന്റെ ജയത്തിൽ ഇന്ത്യ ഹാപ്പി! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റിൽ വന്ന മാറ്റങ്ങൾ

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ വിജയം സ്വന്തമാക്കിയ ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിന്റെ ഐതിഹാസിക വിജയമാണ് അവർ സ്വന്തമാക്കിയത്. 23 വർഷം മുൻപ് ഇതേ ഡാർവിൻ പിച്ചിലാണ് ബം​ഗ്ലാദേശ് അവരുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത്. അതേ പിച്ചിൽ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്ര നേട്ടവും അവർ കുറിക്കുകയാണ്. ജയത്തോടെ ബം​ഗ്ലാദേശ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് […]
Read more

ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രജയം; ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് വിജയം

ഡാർവിൻ: തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 284 റൺസിന് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന് മുന്നിൽ 57 റൺസിന്റെ വിജയലക്ഷ്യമെത്തിയത്. ഷാദ്മാൻ ഇസ്ലാം 25 റൺസുമായും മോമിനുൾ ഹഖ് 30 റൺസുമായും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് […]
Read more

ദേവ്ദത്തിനും രാഹുലിനും അർധസെഞ്ച്വറി; ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്

​ഗാൾ: ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറികള്‍ നേടി കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും. ഉച്ചഭക്ഷണത്തിനു ശേഷം മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടത്. ബാറ്റിങ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്. പടിക്കലും നായകൻ ​ഗില്ലുമാണ് ക്രീസിൽ. പേശീവലിവ് മൂലം രാഹുൽ റിട്ടയേഡ് ഹർട്ടായി. 127 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്താണ് രാഹുല്‍ അര്‍ധ […]
Read more

പൊരുതിയത് സ്റ്റീവ് സ്മിത്ത് മാത്രം, ബംഗ്ലാദേശിനെതിരെ നാണംകെട്ട് ഓസ്ട്രേലിയ

ഡാർവിൻ: 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ആതിഥേയരെ ഞെട്ടിച്ചു. ഡാർവിനിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ 198 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന മികച്ച നിലയിലാണ്. മൊനിമുൾ ഹഖ് 35 റൺസുമായും തൻസിദ് ഹസൻ തമീം 32 റൺസുമായും ക്രീസിലുണ്ട്. 20 റൺസെടുത്ത ഷദ്മാൻ ഇസ്ലാമിന്റെ […]
Read more

ഡച്ച് പടയെ കളി പഠിപ്പിക്കാൻ ഇനി സ്പാനിഷ് ഇതിഹാസം; സാവി നെതർലാൻഡ്സ് കോച്ച്

ആംസ്റ്റർഡാം: സ്പെയിനിന്റെയും ബാർസലോണയുടെയും എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സിന്റെ പരിശീലകനായി നിയമിച്ചു. മുൻ ലോകകപ്പ് ജേതാവ് കൂടിയായ സാവി 2030 ഫിഫ ലോകകപ്പ് വരെയുള്ള കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. ബാർസിലോനയെ 2023 ലാ ലാലിഗ ജേതാക്കളാക്കിയ താരം 2024 നു ശേഷം ആദ്യമായാണ് പരിശീലന വേഷത്തിലേക്ക് തിരിച്ച് എത്തുന്നത്. സ്പെയിനിന്റെ 2008ലെയും 2012ലെയും യൂറോ കപ്പ് വിജയത്തിലും 2010 ലോകകപ്പ് വിജയത്തിനും നിർണ്ണായക സ്ഥാനം വഹിച്ച, മധ്യനിരയിൽ ഇനിയേസ്റ്റക്കൊപ്പം കവിത രചിച്ച സാവി […]
Read more

ഇന്ത്യൻ ടീം പരിശീലകനായി ​ഗംഭീർ തന്നെ തുടരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ തന്നെ തുടർന്നേക്കും. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ തന്റെ റോളില്‍ സംതൃപ്തനാണെന്നും, അതിനാല്‍ തല്‍ക്കാലം ഒരു താല്‍ക്കാലിക പരിശീലകനെ നിയമിക്കേണ്ടതില്ലെന്നുമാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ ലക്ഷ്മണിനെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും സമീപകാലത്ത് ടീമിനുണ്ടായ മോശം പ്രകടനങ്ങള്‍ ഗംഭീറിന്റെ പരിശീലക പദവിക്ക് വെല്ലുവിളി […]
Read more

ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ സസ്പെൻഡ് ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതും താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താതിരുന്നതുമാണ് നടപടിക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിക്കുന്നതിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കായിക മന്ത്രാലയം നിർദേശിച്ചു. കായിക ഫെഡറേഷനുകളിൽ സുതാര്യതയും ജനാധിപത്യപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മുൻപും കോടതി ഇടപെടലിനെ തുടർന്ന് ഫെഡറേഷൻ സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. […]
Read more

ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; വാഷിംഗ്ടൺ സുന്ദറും പുറത്തേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ജസ്പ്രീത് ബുംറയ്ക്കും സായ് സുദർശനും പിന്നാലെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരമ്പരയിൽ നിന്ന് പുറത്തായേക്കും. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് സുന്ദർ പൂർണമായി മുക്തനായിട്ടില്ല. ഇതോടെ ഗാലെയിൽ ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ താരം കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ടാം ടെസ്റ്റിൽ സുന്ദറിനെ കളിപ്പിക്കണമോ എന്ന കാര്യത്തിലും ബിസിസിഐ മെഡിക്കൽ സംഘവും ടീം മാനേജ്മെന്റും ആശങ്കയിലാണ്. നിലവിൽ ബംഗളൂരുവിലെ […]
Read more

വിവാഹ വാ​ഗ്ദാനം നൽകി പീഡനം; ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അറസ്റ്റിൽ

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ക്രിക്കറ്റ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് മോഗ്ര പൊലീസിന്റെ നടപടി. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അഭിഷേക് പോറല്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരവുമാണ്. ഭാരതീയ ന്യായസംഹിത, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് അഭിഷേകിന്റെ അറസ്റ്റ്. കര്‍ണാടകയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ജൂണ്‍ 23-ന് ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. […]
Read more

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ–ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിൽ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെയാണ് ടി20 പരമ്പര. ഇതോടെ ഈ വർഷത്തെ ഇന്ത്യ–അഫ്ഗാനിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പരയ്ക്ക് സമാപനമാകും. അതേസമയം, അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer