ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് പരീക്ഷണം; ശ്രേയസ് അയ്യർക്കും സംഘത്തിനും നിർണായക പോരാട്ടം
ക്രൈസ്റ്റ്ചർച്ച്: ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം ശ്രേയസ് അയ്യർ ആദ്യമായി ടീമിനെ നയിച്ചത് അയർലൻഡിനെതിരെയായിരുന്നു. ട്വന്റി20 പരമ്പരയിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് അന്ന് തോൽവി നേരിടേണ്ടിവന്നു. പിന്നാലെ ഇംഗ്ലണ്ടിലെത്തിയ ടീമിന് അവിടെയും പരമ്പര അടിയറവെക്കേണ്ടിവന്നു. എന്നാൽ സിംബാബ്‌വേയ്ക്കും അഫ്ഗാനിസ്താനുമെതിരെ ഏകപക്ഷീയമായ പരമ്പര വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യ തിരിച്ചെത്തി. സ്വന്തം നാട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര 2-2ന് സമനിലയിലായതോടെ ഇനി അയ്യർക്കും സംഘത്തിനും മുന്നിലുള്ളത് ന്യൂസീലൻഡ് പരീക്ഷണം. ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കും. […]
Read more