ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ജോക്കോവിച്ചിനെ തോല്‍പിച്ച് യാനിക് സിന്നര്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍. വെള്ളിയാഴ്ച ഫിലിപ്പ് ചാട്രിയര്‍ കോര്‍ട്ടില്‍ നടന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്നറിന്റെ വിജയം. സ്‌കോര്‍: 6-4, 7-5, 7-6 (73). 24 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിനെതിരേ സിന്നറിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ടൈ ബ്രേക്കറിലാണ് സിന്നര്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയ്നിന്റെ കാര്‍ലോസ് അല്‍കാരസാണ് സിന്നറിന്റെ എതിരാളി. […]
Read more

