സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

രണ്ടാം ടെസ്റ്റ് നാളെ, ഇന്ത്യയ്ക്ക് നിര്‍ണായകം; ഗില്‍ തിരിച്ചെത്തും

ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ടെസ്റ്റിന് നാളെ തുടക്കം. പൂനെയിലാണ് മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആകാംക്ഷ. ആദ്യ ടെസ്റ്റില്‍ ഗില്ലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാനാണ് ഇടം പിടിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ മിന്നുന്ന സെഞ്ച്വറിയോടെ താരം തിളങ്ങി. എന്നാല്‍ മുതിര്‍ന്ന […]
Read more

സ്‌കൂള്‍ കായികമേളയുടെ പേരിലെ ‘ഒളിംപിക്സ്’ എന്ന വാക്ക് പിന്‍വലിച്ച് വിദ്യാഭ്യാസവകുപ്പ്

സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്സ് എന്ന പേര് ഒളിംപിക് ചാര്‍ട്ടര്‍ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്കാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പേര് പിന്‍വലിക്കുകയായിരുന്നു. ഒളിംപിക്സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല. ഒളിംപിക്സ് എന്ന വാക്കും ഒളിംപിക് വളയങ്ങളും പതാകയും മറ്റ് ആവശ്യങ്ങള്‍ക്കും സ്വകാര്യ നേട്ടങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടത്. മേളയ്ക്കൊപ്പം ഒളിംപിക്സ് എന്ന് […]
Read more

രോഹിത്തിനൊപ്പം ആ മൂന്ന് താരങ്ങളെയും നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ 2025-ല്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിട്ടേക്കുമെന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്. രോഹിത്തിനൊപ്പം കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും മുംബൈ നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തന്നെ തുടരും. പുതിയ നിയമപ്രകാരം നിലനിര്‍ത്തുന്ന ആദ്യത്തെ കളിക്കാരന് 18 കോടി രൂപ, രണ്ടാമത്തെ […]
Read more

ഇന്ത്യ-ന്യൂസിലാന്റ് ഒന്നാം ടെസ്റ്റ് മഴ മുടക്കി

ഇന്ത്യ- ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം പേക്ഷിച്ചു. ബെംഗളൂരുവില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്ച 9.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെയാണ് ആദ്യ ദിവസത്തെ മത്സരം വേണ്ടെന്നുവെച്ചത്. ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് […]
Read more

ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല; മിതാലി രാജ്

മോശം പ്രകടനത്തിന് പിന്നാലെ വനിത ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ലെന്നാണ് മിതാലി വിമര്‍ശനം ഉന്നയിച്ചത്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം വിജയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ വര്‍ഷങ്ങളായി ഓസ്‌ട്രേലിയയ്ക്ക് മുമ്പില്‍ ഇന്ത്യ ചെറിയ മാര്‍ജിനില്‍ പരാജയപ്പെടുന്നുവെന്നാണ് മിതാലിയുടെ വിമര്‍ശനം. ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളില്‍ നിന്ന് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നു. എന്നാല്‍ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യന്‍ ടീമിന് ആ […]
Read more

ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ അഭിമാന നേട്ടവുമായി ആല്‍വിന്‍ സിബി

വിദ്യാലയത്തിനും നാടിനും അഭിമാനമായി ആല്‍വിന്‍ സിബി. എറണാകുളം റെവന്യൂ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആല്‍വിന്‍ സിബി . 75 കിലോ വിഭാഗത്തിലാണ് ആല്‍വിന്റെ നേട്ടം. കളമശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍വിൻ. ഇടപ്പള്ളി മുണ്ടാട്ട് സിബി തോമസ് വത്സ ദമ്പതികളുടെ മകനാണ്.
Read more

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ കൊച്ചിയില്‍

സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ ഒളിമ്പിക്സ് എന്നപേരില്‍ സംസ്ഥാന കായികമേള നടത്താനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. നവംബര്‍ നാലുമുതല്‍ 11 വരെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് കൊച്ചിയില്‍ നടക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് മാതൃകയില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കും. കൊച്ചിയിലെ 19 വേദികളിലായാണ് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സ്‌കൂള്‍ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നത്.ഇത്രയും നാള്‍ അത്‌ലറ്റിക്‌സ് മാത്രമാണ് സ്‌കൂള്‍ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും. […]
Read more

ഐപിഎലില്‍ സഞ്ജുവിനെ നിലനിര്‍ത്താന്‍ കോടികളുമായി രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാമത് സീസണില്‍ നിലനിര്‍ത്താനുള്ള താരങ്ങളുടെ പേര് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് പ്രഥമ പരിഗണന ക്യാപ്റ്റന്‍ സഞ്ജു സാംസണിന് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഞ്ജുവിന് 18 കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ മികച്ച ഫോമിലുള്ള സഞ്ജുവിനെ വിട്ട് കളയുന്നത് അബന്ധമാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍. 2021ല്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. […]
Read more

‘പാകിസ്ഥാന്‍ ക്രിക്കറ്റ് പുരുഷ ടീം പോലെ തന്നെ വനിതാ ടീമും വലിയ തമാശയാവുകയാണ്’; ബാസിത് അലി

വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വിയേറ്റ് വാങ്ങിയ പാക് ടീമിനെ പരിഹസിച്ച് മുന്‍ പാക്‌സിതാന്‍ ക്രിക്കറ്റ് താരം ബാസിത് അലി. പാകിസ്താന്‍ താരങ്ങളുടെ മോശം ഫീല്‍ഡിങ് പ്രകടനത്തെ ബാസിത് അലി അതിരൂക്ഷമായി പരിഹസിച്ചു. പാക്‌സിതാന്‍ താരങ്ങള്‍ കളിച്ചത് ബാഡ്മിന്റണ്‍ ആയിരുന്നെന്നും പുരുഷ ടീം പോലെ തന്നെ വനിതാ ടീമും വലിയ തമാശയാവുകയാണെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു. ‘ഒരു ടീം 10 ല്‍ 10 മത്സരങ്ങള്‍ തോറ്റാലും ഇത്രയധികം ക്യാച്ചുകള്‍ മിസ് ചെയ്യില്ല, എല്ലാവരും മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്നും […]
Read more

പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് തീരുമാനം. വെള്ളയമ്പലം ജിമ്മി ജോർജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും.ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.