സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Tourism

റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും കൂടുതൽ കെ എസ് ആർ ടി സി ബസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി എം അബ്രഹാം, ബിജി കെ തോമസ്, […]
Read more

അണക്കെപ്പാറയിൽ പാമ്പുകൾക്ക് സംരക്ഷണപ്രദർശന കേന്ദ്രം ഒരുങ്ങുന്നു

പാലക്കാട്: വടക്കഞ്ചേരി അണക്കെപ്പാറയിൽ പിടികൂടുന്ന പാമ്പുകൾക്കായി സംരക്ഷണപ്രദർശന കേന്ദ്രം എത്തുന്നു. നെന്മാറ വനം ഡിവിഷന് കീഴിൽ ആലത്തൂർ റേഞ്ച് ഓഫീസ് പരിസരത്തെ അണക്കെപ്പാറയിൽ പുതിയ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലുള്ള മലമ്പുഴ സംരക്ഷണ കേന്ദ്രത്തിലെ സ്ഥലപരിമിതിയെ തുടർന്നാണ് ജില്ലയിൽ രണ്ടാമത്തെ പാമ്പ് സംരക്ഷണകേന്ദ്രം വനം വകുപ്പ് തുറക്കുന്നത്. ആദ്യഘട്ട നിർമ്മാണം 2.72 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് തീരുമാനം. സംസ്ഥാനത്ത് വനം വകുപ്പ് പരിശീലനം നൽകി നിയമിച്ച അംഗീകൃത സ്നേക്ക് ഹാൻഡലർമാർ ജനവാസ […]
Read more

കേരളത്തിന് വീണ്ടും അംഗീകാരം

കേരളം വീണ്ടും ലോകയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ തന്നെ ഏറെ പ്രശസ്തമായ കേരളത്തിന്, അന്താരാഷ്ട്ര യാത്രാ പട്ടികകളിൽ ഇടം ലഭിക്കുക പുതുമയല്ലെങ്കിലും, ഈ തവണ ലഭിച്ച അംഗീകാരം ചില കാരണങ്ങളാൽ പ്രത്യേകമാണ്. 2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ കൊച്ചി ഇടം പിടിച്ചിരിക്കുകയാണ്. ലോകത്ത് സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിലാണ് കൊച്ചിയുടെ ഈ നേട്ടം‌. booking.com പുറത്തുവിട്ട 2026ലെ 10 ട്രെൻഡിംഗ് സന്ദർശക പട്ടികയിൽ കൊച്ചി ഇടം പിടിച്ചത്, ലോകത്തിന്റെ പല ഭാഗങ്ങളിൽ […]
Read more

കൊച്ചി കായലിന് ആഴംകൂട്ടാൻ കേന്ദ്രസർക്കാർ

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കായലിന്റെ ആഴം കൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചു. 800 കോടി രൂപ ചെലവായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കൊച്ചി തുറമുഖത്തിലെ കായലിന്റെ ആഴം ഏകദേശം 14.5 മീറ്ററാണ്. ഇത് 16 മീറ്റർ ആഴമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 മീറ്റർ ആഴം നിലനിർത്താൻ ആവശ്യമായാൽ 17.5 മീറ്റർ വരെ കയറ്റിവച്ചാണ് ഇടയ്ക്കിടെ ഡ്രെജ്ജിങ് നടത്തേണ്ടിവരിക. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി […]
Read more

ഫറോക്ക് പുതുക്കൈപ്പാടം – സുരഭി റോഡ്ഡ്രൈനേജ്നിർമ്മാണം;എംഎൽഎ ഫണ്ട് അനുവദിച്ചു

കോഴിക്കോട് : ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക്, പുതുകൈപ്പാടം – സുരഭി റോഡിന്റെ ഡ്രൈനേജ് നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. ഓഫീസ്‌ അറിയിച്ചു.‎‎​ ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ. പി. എ. മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്. ​മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എം.എൽ.എയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് ധനാനുമതി ലഭിച്ചത്. ഡ്രൈനേജ് […]
Read more

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി; ആറാം തവണയും കാപ്പാട് ബീച്ചിന്

കോഴിക്കോട്: ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി തുടര്‍ച്ചയായ ആറാം തവണയും കോഴിക്കോട് കാപ്പാട് ബീച്ചിന്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ബീച്ച് പരിപാലിച്ചുവരുന്നത്. ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക്, 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്‌ളാഗ് മികച്ച പ്രവര്‍ത്തനങ്ങളുടെ മത്സര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയല്‍ വിഷയ വിഭാഗത്തിലാണ് അവാര്‍ഡ്. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ (എഫ്.ഇ.ഇ) ആണ് അവാര്‍ഡ് നല്‍കുന്നത്. […]
Read more

വിദേശ പക്ഷിനിരീക്ഷകർക്ക് കുമരകം ‘ഇഷ്ട സ്ഥലം’; 30-ലധികം ഇനം പക്ഷികളെ കണ്ടെത്തി

കോട്ടയം : കുമരകം പക്ഷി സങ്കേതത്തിൽ ഒരാഴ്ചയായി പക്ഷി നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ആറംഗ വിദേശ സംഘം 30-ലധികം ഇനം പക്ഷികളെ കണ്ടെത്തി. ഇംഗ്ലണ്ട് സ്വദേശി ആൻഡിയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിൽ നിന്നുള്ളവരുൾപ്പെടുന്ന സംഘം കേരളത്തെ ദേശാടന പക്ഷികളെപ്പോലെ തങ്ങളുടെ ഇഷ്ട സ്ഥലമായാണ് വിശേഷിപ്പിച്ചത്. ഗൈഡ് പ്രദീപ് ഐമനത്തിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ പുള്ളിച്ചുണ്ടൻ, കൊതുമ്പനം, വർണക്കൊക്ക് തുടങ്ങിയ 30 ഇനം പക്ഷികളെ സിമന്റ് കവലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്താനായി. ലോകത്ത് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ആർട്ടിക് ടേണിനെ വരെ […]
Read more

കടലിനടിയിൽ കണ്ടയിനർ സാന്നിധ്യം; കോവളത്ത് കണ്ടെത്തിയത് എംഎസ്‌സി എൽസ-3 ന്റേതെന്ന് സംശയം

തിരുവനന്തപുരം: മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്. കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിതുള്ളത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ […]
Read more

ആലപ്പുഴ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിദേശികൾക്ക് മയക്ക് മരുന്ന് വിൽക്കുന്ന സംഘം പിടിയിൽ

ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. നഗരത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെയാണ്ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിൻ്റ് എന്നീ ഭാഗങ്ങളിൽ  കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി  വിൽപ്പന നടത്തി വരികയായിരുന്ന കാദർ പറമ്പിൽ ഫിറോസ് (38), പുതുവൽ പുരയിടം സിദ്ദിഖ് (32),  പന്ത്രണ്ടാം വാർഡിൽ ആലുംമൂട് അനീഷ്, അഷ്കർ കോട്ടേജിൽ  മുഹമ്മദ് അഷ്കർ (38), പുത്തൻപുരയിൽ  […]
Read more

ചാത്തമംഗലം ടൂറിസം പദ്ധതി; 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറിൽ സംഗമിക്കുന്ന കൂളിമാട് പ്രദേശത്തെയാണ് പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത്. കൂളിമാട്, ചെട്ടിക്കടവ് പാലത്തിന് സമീപമുള്ള രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പാർക്ക് വികസന പദ്ധതിയിൽ ഇരിപ്പിടങ്ങൾ, ഗാലറി, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.