Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Travel

ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: കേരളത്തിൽ നിന്നും ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും ഗൾഫ് മേഖലകളിലേക്ക് വിമാന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, […]
Read more

ജമ്മു മുതൽ കശ്മീർ വരെ വന്ദേ ഭാരത് സർവീസുകൾ

ശ്രീനഗർ: ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ചടങ്ങിൽ പങ്കെടുത്തു. മുൻപ് ശ്രീനഗറും കത്രയും തമ്മിലുണ്ടായിരുന്ന സർവീസാണ് ഇപ്പോൾ ജമ്മുവിലേക്ക് നീട്ടിയത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 20 ആയി വർധിപ്പിച്ചിട്ടുണ്ട്. പുതിയ സർവീസ് ആരംഭിച്ചതോടെ ജമ്മു-ശ്രീനഗർ യാത്രാസമയം 4 മണിക്കൂർ 50 മിനിറ്റായി […]
Read more

തിരക്ക് കൂടുന്നു; ഊട്ടിയില്‍ മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

ഊട്ടി: രാജ്യത്ത് കൊടും ചൂട് തുടങ്ങിയതോടെ ഹിൽ സ്റ്റേഷൻ തേടിയുള്ള യാത്രയിലാണ് ജനങ്ങൾ. അതിന്റെ ഭാ​ഗമായി ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകരാണ് എല്ലാ കൊല്ലവും എത്തുക. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്തു നിന്നു വരുന്ന […]
Read more

പൂരപ്രേമികള്‍ക്കായി സ്‌പെഷ്യല്‍ മെമു; ഓടുന്നത് കൊല്ലം-തൃശൂര്‍ റൂട്ടില്‍

തൃശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. പൂരത്തിന് എത്തുന്ന കനത്ത ജനത്തിരക്കും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി പൂര ദിനമായ ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഇതിന് ഒരുക്കുന്നത്. കെല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) നാളെ രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, […]
Read more

ഐസിഎഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി

ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.)യിൽ കൂടുതൽ അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കാനൊരുങ്ങുന്നു. ഇതിനായി റെയിൽവേ ബോർഡ് അഞ്ച് പുതിയ ട്രെയിനുകൾക്ക് അനുമതി നൽകി. ഐസിഎഫ് പ്ലാന്റിൽ മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കുകയാണ് ലക്ഷ്യം. നിലവിൽ രാജ്യത്തുടനീളം 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയാണ്. പുതിയതായി നിർമ്മിക്കുന്ന അഞ്ച് തീവണ്ടികൾ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ പ്രവർത്തിക്കുമെന്നാണ് സൂചന. കേരളത്തിലേക്കും സർവീസ് ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ […]
Read more

ചാലക്കുടിപ്പാലം തുറന്നു; തൃശ്ശൂർ പൂരത്തിന് ശേഷം ‌വീണ്ടും അടയ്ക്കും

തൃശ്ശൂർ: അറ്റകുറ്റപ്പണികൾക്കും ബലപരിശോധനകൾക്കുമായി അടച്ചിരുന്ന ചാലക്കുടി പാലം വീണ്ടും തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരുന്ന വലിയ തിരക്കിന് ഇതോടെ കുറവുണ്ടായി. പരിശോധനയിൽ പാലത്തിന് മറ്റു ബലക്ഷയങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാൽ ബെയറിങ്ങുകൾ മാറ്റേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന് തൃശ്ശൂർ പൂരം കഴിഞ്ഞ് വീണ്ടും പാലം അടയ്ക്കാൻ സാധ്യതയുണ്ട്. ഇതിനായി കലക്ടറുടെ അനുമതി തേടും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. ബെയറിങ്ങുകൾ മാറ്റാൻ ഏകദേശം രണ്ടാഴ്ച സമയം വേണ്ടിവരുമെന്നാണ് […]
Read more

മെട്രോ സ്‌റ്റേഷനിലെ മഞ്ഞവര ചവിട്ടിയാല്‍ ഇനി അലാം മുഴങ്ങും

കൊച്ചി: മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലെ മഞ്ഞവരയില്‍ ചവിട്ടുമ്പോള്‍ വിസിലടിക്കുന്നത് കണ്ടിട്ടില്ലേ? എന്നാല്‍ ഇനി വിസിലിന് പകരം അലാം മുഴങ്ങും. പ്ലാറ്റ്ഫോമിലെ മഞ്ഞവര കടക്കാന്‍ പാടില്ലെന്നാണ് നിയമം. ട്രെയിനില്‍ കയറാനോ ഇറങ്ങാനോ വേണ്ടി മാത്രമേ മഞ്ഞവര കടക്കാന്‍ പാടുള്ളൂ. അല്ലാതെ കടന്നാല്‍ വിസിലൂതി സെക്യൂരിറ്റി ഗാര്‍ഡ് അടുത്തേക്ക് വരില്ല, പകരം വലിയ ശബ്ദത്തില്‍ അലാം മുഴങ്ങും. പരമ്പരാഗത രീതി പരിഷ്‌കരിക്കാന്‍ കെഎംആര്‍എല്‍ സ്വന്തമായി സംവിധാനം വികസിപ്പിച്ചെടുത്തു. പേര് പ്ലാറ്റ്ഫോം യെല്ലോ ലൈന്‍ ക്രോസിങ് ഡിറ്റക്ഷന്‍ ആന്റ് വാണിങ് സിസ്റ്റം. […]
Read more

കേരളത്തിലേക്ക് ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് വിവേചനം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

കോഴിക്കോട്: ഗൾഫ്-കേരള വിമാനയാത്രയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകി. കെ റാം മോഹൻ നായിഡുവിനാണ് കത്ത് അയച്ചത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്ക് കൂടുതലാകുന്നതിന് പുറമെ, റീഫണ്ട് വൈകുന്നതും […]
Read more

ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആയി വിമാന കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്.
Read more

ഹൈറേഞ്ചുകളില്‍ യാത്ര പോകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി MVD

വാൽപ്പാറ അപകടത്തിന് പിന്നാലെ ഹൈറേഞ്ച് മേഖലകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. അപകടങ്ങളുടെ പ്രധാനകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. സൈറ്റ് ഡിസ്റ്റൻസ് കൃത്യമായി പാലിക്കാത്തതാണ് കാരണം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ അപകടം ഒഴിവാക്കാമെന്ന് വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ് സോഷ്യൽമീഡിയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് അവധിക്കാലമാണ് …. ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം!ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ്നിങ്ങൾ Ghat Roadകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix