Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Travel

കേരളത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ വൻ ഇടിവ്

മലപ്പുറം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതായി മന്ത്രി സിപി ജോൺ പറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സന്ദർശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ 30 ശതമാനം കുറവുണ്ടായതായി മന്ത്രി പറഞ്ഞു. മുൻപ് 10 […]
Read more

കണ്ണൂരിലേക്കുള്ള വിമാനം ടേക്ക്ഓഫിനിടെ എഡ്ജ് ലൈറ്റിൽ ഇടിച്ച് അപകടം

ന്യൂഡൽഹി: മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫിനിടെ അപകടം. ബോയിങ് 737-800 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവമാണ് റിപ്പോർട്ട് ചെയ്തത്. മെയ് 15-ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനം റൺവേയിലെ എഡ്ജ് ലൈറ്റുകളിൽ ഇടിക്കുകയായിരുന്നു. നിരവധി ലൈറ്റുകൾ തകർന്നതായും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ഉടൻ വിമാനം നിർത്തി. വിമാനത്തിന്റെ നോസ് ഗിയറിനും ടയറിനും കേടുപാടുകൾ സംഭവിച്ചതായും ഹൈഡ്രോളിക് […]
Read more

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമാണം നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലക്കപ്പാറ ചെക്ക്‌പോസ്റ്റ് (തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ) തമിഴ്‌നാട് (പൊള്ളാച്ചി/വാൽപ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടയും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാഴച്ചാൽ ചെക്ക്‌പോസ്റ്റ് (ചാലക്കുടിയിൽ നിന്നുള്ള വാഹനങ്ങൾ) ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, […]
Read more

തിരുവനന്തപുരം- കണ്ണൂർ അതിവേഗ പാത; പദ്ധതിരേഖ സമർപ്പിക്കാനൊരുങ്ങി ഇ. ശ്രീധരൻ

മലപ്പുറം: തിരുവനന്തപുരം–കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണെന്ന് ഇ. ശ്രീധരൻ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ സമയം വേണ്ടതിനാലാണ് ഇടക്കാല റിപ്പോർട്ട് നൽകുന്നത്. ഇത് ലഭിച്ച ശേഷം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയാൽ, സംസ്ഥാന സർക്കാരുമായി കൂടി ആലോചിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പൊന്നാനിയിൽ പ്രത്യേക ഓഫീസ് തുറന്നാണ് പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ സമ്പൂർണ്ണ പദ്ധതി റിപ്പോർട്ട് തയ്യാറാകുമെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, […]
Read more

റൺവേയിൽ തട്ടി എയർ ഇന്ത്യ വിമാനം; സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം പരിശോധനയ്ക്കായി പാർക്ക് ചെയ്തിരിക്കുകയാണ്. AI2651 എന്ന എയർ ഇന്ത്യ വിമാനമാണ് സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിന്റെ പിന്നാലെ ഡൽഹിയിലേക്കുള്ള തിരിച്ചുള്ള ഇന്നത്തെ സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നതായും, അതിനാൽ ശക്തമായ വായുചുഴി രൂപപ്പെട്ടതായും […]
Read more

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരണ്ടി’ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഈ സൗകര്യം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ലഭിക്കുക. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കേരളത്തിൽ പ്രത്യേക കാർഡുകളില്ലാതെയാണ് സൗജന്യ യാത്ര അനുവദിക്കുക. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക കാർഡുകൾ നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലും കേരളം പോലെ കാർഡില്ലാത്ത രീതിയാണ് പിന്തുടരുന്നത്. സംസ്ഥാനത്ത് ഏകദേശം 4700 കെഎസ്ആർടിസി ബസുകളുണ്ട്. ഇതിൽ 3000-ഓളം ഓർഡിനറി ബസുകളാണ്. […]
Read more

ഗേറ്റ് അടഞ്ഞുകിടക്കുമ്പോള്‍ വാഹനവുമായി ട്രാക്ക് കടന്നാല്‍ ലൈസന്‍സ് പോകും

പാലക്കാട്: ഗേറ്റ് അടച്ചതിന് ശേഷം ട്രാക്ക് മുറിച്ച് കടക്കുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പ്. റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നു പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത് ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്നതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് […]
Read more

വിദേശ യാത്രകള്‍ക്ക് പ്രത്യേക നികുതിയില്ല, വാര്‍ത്തകള്‍ എല്ലാം വ്യാജം; ആശങ്ക വേണ്ടെന്ന് പ്രധാമന്ത്രി

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളോ പുതിയ നികുതികളോ ഏര്‍പ്പെടുത്തിയേക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം. ഈ വാര്‍ത്ത തികച്ചും വ്യാജമാണ്. ഇതില്‍ ഒട്ടും സത്യമില്ല. വിദേശയാത്രകള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങളുടെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’, ‘ഈസ് ഓഫ് ലിവിങ്’ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല എന്നായിരുന്നു പ്രതികരണം. ഉന്നതതലങ്ങളില്‍ വിദേശയാത്രകള്‍ക്ക് സെസ്സോ സര്‍ചാര്‍ജ്ജോ ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു […]
Read more

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാന്‍ സീപ്ലെയ്ന്‍; ടൂറിസം മേഖല ഇനി കുതിക്കും

കൊച്ചി: ലക്ഷദ്വീപ് ടൂറിസത്തിന് ഇനി വിമാനവേ​ഗം. സീ പ്ലെയ്ൻ സർവീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയം കണ്ടു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന അനേകം പദ്ധതികളാണ് ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്നത്. പ്രകൃതിസൗന്ദര്യം ആവോളമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കർശന നിയമങ്ങളുടെ നൂലാമാലകളും മൂലം രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്നിടത്ത് നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് ലക്ഷ്യം. 2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ടുതന്നെ വാട്ടർഡ്രോം സൗകര്യമൊരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും. ദ്വീപിലേക്കുള്ള യാത്രാനുമതിക്ക് […]
Read more

നഷ്ടത്തില്‍ വലയുന്നു, സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ; പ്രവാസികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവിലയില്‍ വന്‍ കുതിപ്പുണ്ടായതിന് പിന്നാലെ എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മുതല്‍ മൂന്ന് മാസത്തേക്ക് നൂറോളം സര്‍വീസുകള്‍ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, നെവാര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix