Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Travel

വൻ പ്രതിസന്ധി; അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ മൂന്ന് മാസത്തേക്ക് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രതിദിനം ഏകദേശം 100 സർവീസുകളാണ് കുറയ്ക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും കുറച്ചിട്ടുണ്ട്. ഇന്ധനവില വർധിച്ചതും വിദേശ റൂട്ടുകളിൽ നഷ്ടം കൂടിയതുമാണ് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ചില ആകാശപാതകൾ അടച്ചതും വിമാനങ്ങൾ ദീർഘദൂര വഴികൾ […]
Read more

ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ സംവിധാനം ആധുനികമാകുന്നു; ഓഗസ്റ്റ് മുതൽ എഐ അധിഷ്ഠിത സേവനങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി:നാൽപ്പത് വർഷം പഴക്കമുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ പരിഷ്കാരങ്ങളിലേക്ക് കടക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനം വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്തി. ഡിജിറ്റൽ യുഗത്തിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി കൂടുതൽ ശേഷിയുള്ളതും കാര്യക്ഷമവുമായ യാത്രാ അനുഭവമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭ്യമാകുക. 1986-ൽ ആരംഭിച്ച നിലവിലെ റിസർവേഷൻ […]
Read more

വെറും 2 മണിക്കൂര്‍ മതി; ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ വരുന്നു

ബെംഗളൂരു: രാജ്യത്തെ യാത്രാ സംവിധാനങ്ങള്‍ക്ക് കരുത്ത് വര്‍ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി. കര്‍ണാടക മന്ത്രിസഭ ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും. നിലവില്‍ ഇത് 8-12 മണിക്കൂറുകള്‍ വരെയാണ്. കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കല്‍, റൂട്ട് അലൈന്‍മെന്റ്, അടിസ്ഥാന സൗകര്യ ഏകോപനം എന്നിവയില്‍ കൂടിയാലോചനകള്‍ ആരംഭിച്ചതോടെ വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കാം. ബുള്ളറ്റ് […]
Read more

ജെൻഡര്‍ ടിക്കറ്റിങ് തുടങ്ങി കെഎസ്ആർടിസി; ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ടിക്കറ്റുകളിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തുന്ന സംവിധാനം നടപ്പാക്കി. ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം. പ്രതിദിനം എത്ര സ്ത്രീകൾ കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുന്നു എന്ന കൃത്യമായ കണക്ക് ലഭിക്കാനാണ് ഈ നടപടി. കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായാണ് കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ഉൾപ്പെട്ടിരിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ […]
Read more

യാത്രക്കാരുടെ എണ്ണത്തില്‍ 14 ലക്ഷത്തിന്റെ വര്‍ധന; കൊച്ചി മെട്രോയില്‍ ഹാപ്പി ജേര്‍ണി

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 2024 ല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025ല്‍ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 14,88,019 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മെട്രോയില്‍ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വര്‍ഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. വാട്ടര്‍ മെട്രോയും മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡര്‍ ബസും […]
Read more

എമിറേറ്റ്‌സ് ജീവനക്കാരുടെ 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു

ദുബായ്: റെക്കോർഡ് ലാഭം നേടിയതിനെ തുടർന്ന് ജീവനക്കാർക്ക് വമ്പൻ ബോണസ് പ്രഖ്യാപിച്ചു വിമാന കമ്പനിയായ എമിറേറ്റ്‌സ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് ഏകദേശം അഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് നൽകുന്നത്. യുഎസ്- ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ കാരണം വ്യോമഗതാഗത രംഗം വലിയ വെല്ലുവിളി നേരിട്ട സമയത്തും ജീവനക്കാർ കഠിനാധ്വാനം ചെയ്ത് സ്ഥാപനത്തെ മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമായാണ് ബോണസ് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്‌സ് […]
Read more

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ

തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മേയ് 13, 20, 27 തീയതികളിൽ രാവിലെ 11 മണിക്ക് പ്രത്യേക ട്രെയിൻ (06031) പുറപ്പെടും. ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3 മണിക്ക് വേളാങ്കണ്ണിയിലെത്തും. തിരിച്ചുള്ള സർവീസ് വേളാങ്കണ്ണിയിൽ നിന്ന് മേയ് 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ട്രെയിൻ പിറ്റേന്ന് രാവിലെ 5.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. വേളാങ്കണ്ണി തീർഥാടനത്തിനായി പോകുന്ന യാത്രക്കാർക്ക് ഈ […]
Read more

കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയ കോഴിക്കോട്–ദോഹ വിമാന സർവീസ് വീണ്ടും ആരംഭിച്ച് ഖത്തർ എയർവേസ്. പുതിയ ക്രമീകരണമനുസരിച്ച് വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്ക് മടങ്ങും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.ദോഹയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ വിമാന സൗകര്യവും യാത്രക്കാർക്ക് ലഭ്യമാകും. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന കോഴിക്കോട്–മസ്കറ്റ് സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. ഈ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളായ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ […]
Read more

വിദേശ റൂട്ടുകൾ നഷ്ടത്തിൽ; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിലെ സർവീസുകളാണ് കുറയ്ക്കുന്നത്. ഇന്ധനവില വർധനയും വിദേശ റൂട്ടുകളിൽ നഷ്ടവും ഈ തീരുമാനത്തിന് പ്രധാന കാരണങ്ങളാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ചില ആകാശപാതകൾ അടച്ചതും വിമാനങ്ങൾ ദീർഘദൂരമായി വഴിതിരിഞ്ഞ് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായതും ഇതിന് കാരണമായി. എയർ ഇന്ത്യ സിഇഒ കാംബൈൽ വിൽസൺ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത്. നിലവിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ […]
Read more

എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കുന്നു; ദീർഘദൂര സർവീസുകൾ മുടങ്ങും

ന്യൂഡൽഹി:ഇന്ധനവില വർധനയെത്തുടർന്ന് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. പ്രതിദിനം നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് കമ്പനിയുടെ തീരുമാനം. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ഒരുപോലെ ബാധിക്കുന്ന ഈ നടപടി എയർ ഇന്ത്യയുടെ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സർവീസ് വെട്ടിചുരുക്കലുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പ്രതിദിനം 1100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിൽ പത്ത് ശതമാനത്തോളം വിമാനങ്ങളാണ് ഇപ്പോൾ റദ്ദാക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix