സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഈദുല്‍ ഫിത്തറിന് ബാങ്ക് അവധിയില്ല

ന്യൂഡൽഹി: ഈ വര്‍ഷം ഈദുല്‍ ഫിത്തറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്. ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ […]
Read more

ഐസിയു പീഡനക്കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ അപേക്ഷ ഗൗരവത്തിൽ എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും […]
Read more

തെരഞ്ഞെടുപ്പ് കാലത്ത് ഇടത്-വലത് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് അനന്തുകൃഷ്ണൻ

മൂവാറ്റുപുഴ: സഹകരണസംഘം അക്കൗണ്ടുകളിലൂടെ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് ഇയാളുടെ ഫോണിലെ ചാറ്റുകളും മറ്റും പരിശോധിച്ചു വരികയാണ്. മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴിയും പണം കൊടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ […]
Read more

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

അമേരിക്കയേയും സഖ്യ കക്ഷിയായ ഇസ്രയേലിനേയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്കു പിന്നാലെ രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സ​ഹായം അമേരിക്ക അവസാനിപ്പിക്കും. കൂടാതെ രാജ്യാന്തര കോടതിയിലെ ഉദ്യോ​ഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോ​ഗം നടത്തിയെന്നു ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം അമേരിക്കയേയും സഖ്യകക്ഷിയായ […]
Read more

കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

തൃശൂർ: കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് സച്ചിദാനന്ദ് പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടായില്ല. മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽപ്പെട്ട പ്രവർത്തകരെ സഹായിക്കാനും പാർട്ടി ഉണ്ടായില്ല. രാഷ്ട്രീയപരമായി സംരക്ഷിക്കാൻ സന്നതയുമായി മുന്നോട്ട് വന്നത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു.
Read more

ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാപാരിക്ക് നഷ്ടമായത് 4.89 ലക്ഷം

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലർത്തണം എന്ന് സൈബര്‍ പോലീസ് നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും കേസുകൾക്ക് കുറവില്ല. നഗരത്തിലെ 72-കാരനായ വസ്ത്രവ്യാപാരിയ്ക്കാണ് 4.89 ലക്ഷം രൂപ നഷ്ടമായത്. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടമായി. ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പുകാർ വ്യാപാരിയെ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു. എന്നാൽ ലാഭം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് […]
Read more

കേസുണ്ടെങ്കിൽ പാസ്പോർട്ട് കിട്ടുമോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ പലതരത്തിലുള്ള സംശയങ്ങളും ഉണ്ട്. കട ബാധ്യതകൾ മൂലമുള്ള പ്രാരാബ്ധം കൊണ്ടും കൂടുതൽ മികച്ച തൊഴിലിന് വേണ്ടിയും മികച്ച വിദ്യാഭ്യാസവസരങ്ങൾക്ക് വേണ്ടിയും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നവർ ഒട്ടേറെയാണ്. ഇന്ത്യയിൽ നിന്ന പുറത്തേക്ക് പോകാൻ ടിക്കറ്റിനോടൊപ്പം വേണ്ട പ്രധാന രേഖയാണ് പാസ്പോർട്ട് എന്നത്. ഒരാളുടെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് വരെ അന്വേഷിക്കുന്ന പൊലീസ് വേരിഫിക്കേഷനിലൂടെയെ അത് ലഭ്യമാകൂ. ഇന്ത്യ സ്വതന്ത്രമായ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

കൊച്ചി:138  വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍  കണ്‍വെര്‍ട്ടബിള്‍  ഡിബഞ്ചറുകളുടെ  (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.  1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്.  കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.  ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.  9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.          സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടേയും എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം.  ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക്  ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 3700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ  പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; രാജ്യസഭയില്‍ പി ടി ഉഷ

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. കിനാലൂരിലെ കാലാവസ്ഥ എയിംസിന് ഗുണകരമാണെന്നും എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും […]
Read more

ബാലരാമപുരം കൊലപാതകം: പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ബാലരാമപുരത്തു രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാർ പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തൽ.വൈദ്യ സഹായം നൽകണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് ഹരികുമാറിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹരികുമാറിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ […]
Read more

Recent News

Advertisement