Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

പോളിംഗ് ബൂത്ത് നിർദ്ദേശങ്ങൾ കർശനമാക്കി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാർത്ഥികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നത് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ ബൂത്ത് സ്ഥാപിക്കുമ്പോൾ പോളിങ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലവും നഗരസഭാ മേഖലയിലെന്നാൽ 100 മീറ്റർ അകലവും പാലിക്കണമെന്നതാണ് പ്രധാന നിർദേശം. സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ അടങ്ങിയ ഒരു ബാനർ മാത്രം ബൂത്തില്‍ സ്ഥാപിക്കാം. ബൂത്ത് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. […]
Read more

എസ് ഐ ആർ നടപടികൾക്ക് അനാവശ്യധൃതി വേണ്ട: എൻ ജി ഒ അസോസിയേഷൻ

കാസർഗോഡ്: ധൃതിപിടിച്ച് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നതിലൂടെ അർഹരായ വോട്ടർമാർ വോട്ടർ പട്ടികയ്ക്ക് പുറത്തു പോകാനുള്ള സാഹചര്യം ഉണ്ടെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ രാവണേശ്വരം പറഞ്ഞു. എസ് ഐ ആറുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ അസോസിയേഷൻ കാസറഗോഡ് കളക്ടറേറ്റിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിൽ ഗൂഢ പദ്ധതി ഒളിഞ്ഞിരിപ്പുണ്ടോ എന്നതിൽ സംശയമുണ്ട്. ബി എൽ ഒ മാർക്ക് മുകളിൽ കടുത്ത […]
Read more

റബ്ബർത്തൈകളിൽ മീലിമൂട്ട ശല്യം

പാലക്കാട്: അയിലൂരിൽ പുതുതായി നട്ടുപിടിപ്പിച്ച റബ്ബർത്തൈകളിൽ മീലിമൂട്ടയുടെ ശല്യം വർധിക്കുന്നത് മലയോരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. ഒരു വർഷത്തിൽ താഴെമാത്രം പ്രായമുള്ള റബ്ബർ ത്തൈകളിലാണ് വ്യാപകമായി മീലിമൂട്ടയുടെ ആക്രമണം ഉണ്ടാവുന്നത്. അയിലൂരിലെ മലയോരപ്രദേശങ്ങളായ കരിമ്പാറ, ഒലിപ്പാറ ഭാഗങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. തൈകളുടെ ഇലകൾക്കടിയിലും കവരങ്ങളിലുമായാണ് കീടബാധ കൂടുതലും കാണുന്നത്. വെളുത്തനിറത്തിൽ ചെറിയ രോമാവൃതമായ മൂട്ടകൾ ചെടികളിൽ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് പഴുത്തുണങ്ങി നശിക്കയും പുതിയ മുകുളങ്ങൾ കരിഞ്ഞുവരുകയും ചെയ്യുന്നു. കർഷകരുടെ നേതൃത്വത്തിൽ വീര്യംകുറഞ്ഞ കീടനാശിനികൾ തെളിക്കുന്നുണ്ടെങ്കിലും […]
Read more

ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പോസ്റ്ററിലെ ‘ഐപിഎസ്’ മായ്ച്ചു; വരണാധികാരിക്ക് പരാതി നൽകിയത് എഎപി സ്ഥാനാർഥി

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പോസ്റ്ററുകളിലെ ‘ഐപിഎസ്’ കറുത്ത മഷി കൊണ്ടു മായ്ച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ‘ഐപിഎസ്’ മായ്ച്ചത്. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രശ്മി വരണാധികാരിക്കാണു പരാതി നല്‍കിയത്. തുടര്‍ന്ന് വരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചില സ്ഥലങ്ങളിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് […]
Read more

ദേശീയ പുരസ്‌കാരത്തിളക്കത്തിൽ വിമാനത്താവളം

തിരുവനന്തപുരം : ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം. 2024-ലെ സീം നാഷണൽ എനർജി മാനേജ്‌മെന്റിന്റെ പുരസ്‌കാരങ്ങളിൽ പ്ലാറ്റിനം പുരസ്കാരമാണ് നേടിയത്. വിമാനത്താവളത്തിലെ എൻജിനിയറിങ് മേധാവി കെ.എസ്. ഷിബുകുമാർ അവാർഡ് ഏറ്റുവാങ്ങി. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം എന്നിവയടക്കമുള്ളവ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.
Read more

കേന്ദ്ര ലേബര്‍ കോഡ് അതേപടി നടപ്പാക്കില്ല, യൂണിയനുകളോട് ആലോചിച്ച ശേഷം മാത്രം നടപടി

തിരുവനന്തപുരം: ലേബർ കോ‍ഡിൽ പ്രതികരിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി വിമർശിച്ചു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിയെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Read more

സ്റ്റാർ കെയറിൽ ‘ലിറ്റിൽ വണ്ടേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ലോക പ്രീ മെച്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് സ്റ്റാർ കെയർ ആശുപത്രിയിൽ “ലിറ്റിൽ വണ്ടേഴ്സ്’ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. ചെയർമാൻ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. അക്ബർ ഷെരീഫ്, സീനിയർ കൺസൾട്ടന്റ് ഡോ. വിനയചന്ദ്രൻ എസ്, നിയോ നാറ്റോളജിസ്റ്റ് ഡോ. ജതിൻ പി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിൽ മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ പ്രവർത്തക രുടെയും സംഗമത്തിൽ മാതാപിതാക്കൾ അനുഭവങ്ങൾ പങ്കിട്ടു. കൺസൾട്ടന്റ് പീഡി […]
Read more

ഡിഡിസി പ്രസിഡന്റിനെതിരെ പോസ്റ്റർ വിവാദം

പാലക്കാട്: എരുമയൂർ പഞ്ചായത്തിലെ ഡിസിസി പ്രസിഡന്റായ എ. തങ്കപ്പനെതിരെ വിമർശനവുമായി ഡിസിസി ഓഫീസ് മതിലിനു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസ് രാവിലെ തുറക്കാൻ വരുമ്പോഴാണ് പ്രവർത്തകർ പോസ്റ്റർ കാണുന്നത്. പതിനെട്ടാം വാർഡ് ജനറൽ സീറ്റ് എസ്. സി സ്ഥാനാർത്ഥിക്ക് വിറ്റുവെന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററിൽ ഉയർത്തപ്പെട്ടത്. പത്തൊമ്പതാം വാർഡിലും എസ്.സി സ്ഥാനാർത്ഥിയാണ്. പഞ്ചായത്തിൽ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി ഗുരുതരമായ ഗ്രൂപ്പ് തർക്കമാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംശയമാണ് പ്രവർത്തകർ പറയുന്നത്. പോസ്റ്റർ കണ്ട ഉടനെ […]
Read more

നഗരസഭകൾ പിടിക്കാൻ മുന്നണികൾ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നാല് നഗരസഭകളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. വർക്കല, നെയ്യാറ്റിൻകര നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും കൂടുതൽ വാർഡുകൾ നേടിയ എൽഡിഎഫ് ഭരിക്കുകയായിരുന്നു. നെടുമങ്ങാട്ടും ആറ്റിങ്ങലിലുമാണ് എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ നഗരസഭകൾ ഏത് മുന്നണിക്കൊപ്പവും മറിയാം. അതുകൊണ്ടുതന്നെ പലയിടത്തും അട്ടിമറികളും പ്രതീക്ഷിക്കാം. വർക്കല മൂന്ന് മുന്നണികളും വർക്കല നഗരസഭയുടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും മൂന്ന് മുന്നണികൾക്കും ശക്തമായ വോട്ടുവിഹിതമുണ്ടായിരുന്നു. 33 വാർഡുകളുണ്ടായിരുന്ന വർക്കല നഗരസഭയിൽ എൽഡിഎഫ്-12, […]
Read more

‌മൊബൈൽഫോൺ കടയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: കഴനിചുങ്കത്തെ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലായി മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.കഴനിചുങ്കം ഹൈടെക് മൊബൈൽഷോപ്പിൽ 15-ന് പുലർച്ചെയായിരുന്നു മോഷണം, 10,000 രൂപയും ഒന്നേകാൽലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മനുരാജ് കസബ, കോങ്ങാട്, ഹേമാംബികനഗർ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അർഷാദ് കഞ്ചാവുകേസിൽ പ്രതിയാണ്. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix