Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കന്നിയങ്കത്തിൽ യുഡിഎഫ് വാർഡ് ചുവപ്പിച്ച 24-കാരൻ; ആദ്യതിരഞ്ഞെടുപ്പിന്റെ ഓർമകൾ പങ്കുവെച്ച് പി.പി. ചിത്തിരഞ്ജൻ എംഎൽഎ

ആലപ്പുഴ: നഗരസഭാ തിരഞ്ഞെടുപ്പിൽ ബീച്ച് വാർഡിനെ ഇടത്തേക്കെത്തിക്കാൻ 1988-ൽ പാർട്ടി നിയോഗിക്കുമ്പോൾ പി.പി. ചിത്തരഞ്ജന് വയസ്സ്- 24. ഡിവൈഎഫ്ഐയുടെ ഏരിയ പ്രസിഡന്റായിരിക്കുമ്പോഴാണ് വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള ജില്ലാ നേതൃത്വം തന്റെ പേരു നിർദേശിച്ചതെന്ന് ചിത്തരഞ്ജൻ ഓർക്കുന്നു. അന്ന് വാടയ്ക്കലായിരുന്നു താമസം. മുൻ മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമായിരുന്നു മത്സരം. പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ച കന്നിയങ്കം എന്നുവേണമെങ്കിൽ പറയാം. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന ബീച്ച് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മനോഹരനെ 68 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കന്നിയങ്കം ചിത്തരഞ്ജൻ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികളെ വലച്ച് സ്ഥാനമോഹികളുടെ കൂടുമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബിജെപിയിലേക്ക് […]
Read more

‌ദേശീയപാത സ്വാതി ജങ്ഷനിലെ അടിപ്പാത നിർമാണം; ട്രാഫിക് സിഗ്നൽ നീക്കും

പാലക്കാട് : ആലത്തൂർ ദേശീയപാത സ്വാതി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനായി രണ്ടുദിവസത്തിനകം സ്പീഡ് ട്രാക്ക് പൊളിക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി ട്രാഫിക് സിഗ്നൽ നീക്കും. ഒരാഴ്ചമുൻപ് ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം സിഗ്നലിന്റെ ടൈമർ സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ജങ്ഷനാണെന്ന്‌ സൂചിപ്പിച്ച് മഞ്ഞവെളിച്ചം മിന്നിത്തെളിയുന്നതേ ഉണ്ടായിരുന്നുള്ളൂ. സിഗ്നൽ ഇല്ലാത്തതിനാൽ അപകടസാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതിന്‌ മറുപടിയായാണ് സിഗ്നൽനീക്കി സ്പീഡ് ട്രാക്ക് പൊളിക്കൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്. സ്പീഡ് ട്രാക്ക് പൊളിക്കുന്നതോടെ ഗതാഗതം ഇരുവശത്തും സർവീസ് റോഡിലൂടെ ഒറ്റവരിയായി […]
Read more

തെരുവുനായ നിയന്ത്രണം; ഡോഗ് പാര്‍ക്കിന് സാധ്യത തേടി സര്‍ക്കാര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും. ആക്രമണ […]
Read more

ഏകാരോഗ്യം പോസ്റ്റർ മത്സരം

തൃശൂർ : ഏകാരോഗ്യം എന്ന പേരിൽ തൃശ്ശൂരിൽ ജില്ലാ ആരോഗ്യ വകുപ്പ് പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും പരസ്പര പൂരകങ്ങളാണ് ഇവ തമ്മിലുള്ള ബന്ധം നിലനിൽപ് ഈ വിഷയത്തിലാണ് പോസ്റ്റർ രചന മത്സരം. മൂന്ന് പോസ്റ്ററുകൾ ഒരാൾക്ക് അയക്കാം. പ്രായപരിധി ഇല്ല. iecreporterthrissur@gmail.com എന്ന ഇമെയിലിലേക്ക് രചനകൾ അയക്കണം. നവംബർ 29 ന് മുൻപായി ലഭിച്ചിരിക്കണം.
Read more

പതിനാറാം വാർഡിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി യുവാക്കൾ

മലപ്പുറം : കാവനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ പൊന്നാഞ്ചിറയുടെ ദയനീയ അവസ്ഥയിൽ പ്രതിഷേധം. സഹികെട്ട് പതിനാറാം വാർഡിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി യുവാക്കളുടെ കൂട്ടായ്മ. വർഷകാലത്തും വേനൽക്കാലത്തും ഒരുപോലെ ആളുകളെ ആകർഷിച്ചിരുന്ന പൊന്നാഞ്ചിറ കുളം അടുത്തിടെ ചില രാസമാലിന്യങ്ങൾ കലർന്ന് വൃത്തിഹീനമായിരുന്നു. കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പഞ്ചായത്ത് ഇടപെട്ട് നടത്തിയ കുളം ശുദ്ധീകരണം വേണ്ടത്ര ഫലപ്രദമായിട്ടില്ല എന്ന ആരോപണം ഉയർന്നിരുന്നു. പഞ്ചായത്തിലെ പ്രധാനപ്പെട്ട കുളമായിരുന്നിട്ടുകൂടി അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ […]
Read more

താമരശ്ശേരി ചുരത്തിൽ പഞ്ചസാര കയറ്റിയ ലോറി മറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ കർണ്ണാടകയിൽ നിന്ന് പഞ്ചസാര കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഈ അപകടം സംഭവിച്ചത്. ഏകദേശം നൂറ് മീറ്റർ താഴ്ച്ചയിലേക്ക് പതിച്ചാണ് ലോറി തല കീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും, ക്ലീനറും യാതൊരുവിധ പരിക്കുകളും കൂടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ട്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. താമരശ്ശേരി പൊലീസും, പ്രദേശവാസികളായ വൊളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ  നടത്തിയത്
Read more

വിസ്മയം ഫെസ്റ്റ് 2025; വിമല കോളേജിൽ നാളെ മുതല്‍

തൃശൂർ : തൃശൂർ വിമല കോളേജിൽ നാളെ വിസ്മയം ഫെസ്റ്റ് 2025 ന് തുടക്കം കുറിക്കും. നവംബർ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോളേജിലെ സോഷ്യോളജി  വിഭാഗം   അസിസ്റ്റന്റ് പ്രൊഫസർ Dr. ബിനുവിന്റെ നേതൃ ത്വത്തിലാണ് ഫെസ്റ്റ് നടക്കുക. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഫെസ്റ്റ് കോളേജിൽ നടത്തിവരുന്നു. ഫെസ്റ്റിന്റെ ഭാഗമായി  ഇതിനോടകം സ്റ്റാൾളുകൾ ഒരുങ്ങി കഴിഞ്ഞു. കോളേജുകൾ സ്കൂളുകൾ മറ്റു സ്ഥാപനങ്ങൾ എൻജിഒകൾ  എല്ലാം ഫെസ്റ്റിവൽ പങ്കെടുക്കും. ഏകദേശം 1000 ത്തോളം […]
Read more

കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; നല്ലളത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി

കോഴിക്കോട്: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി കോഴിക്കോട് നല്ലളം 43-ാം ഡിവിഷനിൽ മുസ്ലിം ലീഗിനുള്ളിൽ പൊട്ടിത്തെറി. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സംസ്ഥാന നേതാവിന്റെ തന്നിഷ്ടപ്രകാരം സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ശാഖാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെ നാൽപ്പതോളം പേർ കൂട്ടത്തോടെ രാജിവച്ചു.​ ലീഗ് നല്ലളം ജയന്തി റോഡ് ശാഖാ പ്രസിഡൻ്റ് പി.പി. സഫറുള്ള, ജനറൽ സെക്രട്ടറി ടി.പി. അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരവാഹികൾ രാജി സമർപ്പിച്ചത്. യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ് […]
Read more

കിഴക്കഞ്ചേരി- വടക്കഞ്ചേരി പഞ്ചായത്തുകളിൽ എൽഡിഎഫ് മുൻ പ്രസിഡന്റുമാർ സ്വതന്ത്രരായി രംഗത്ത്, യുഡിഎഫ് പിന്തുണയ്ക്കാൻ നീക്കം

പാലക്കാട്: കിഴക്കഞ്ചേരിയിലും വടക്കഞ്ചേരിയിലും എൽഡിഎഫിൽ നിന്നുള്ള രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ കടുപ്പമാകുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലനും വടക്കഞ്ചേരി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ഗംഗാധരനുമാണ് ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്നത്. കിഴക്കഞ്ചേരിയിലെ ഏഴാം വാർഡ് പറശ്ശേരിയിലാണ് സിപിഎം മുൻ കിഴക്കഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബാലൻ മത്സരിക്കുന്നത്. വടക്കഞ്ചേരിയിലെ മൂന്നാം വാർഡ് ആയ ആയക്കാട്ടിലാണ് സിപിഎം വടക്കഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix