Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.  തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ […]
Read more

എസ്ഐആർ; അനാവശ്യ തിടുക്കവുമായി കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ നടപടികൾക്ക് ഡിസംബർ 4 വരെ സാവകാശമുണ്ടായിരിക്കെ, 25ന് അകം തീർക്കാൻ തിടുക്കം. എന്യൂമറേഷൻ ഫോം വിതരണം പോലും ചിലയിടത്തു പൂർത്തിയായിട്ടില്ലെങ്കിലും പൂരിപ്പിച്ചു തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ നടപടികളിലാണ് ഇപ്പോൾ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ശ്രദ്ധ. പൂരിപ്പിച്ച ഫോമുകൾ തിങ്കളാഴ്ചയ്ക്കു മുൻപു തിരിച്ചു നൽകണമെന്നും അവ തിരികെ വാങ്ങാൻ ബിഎൽഒ വീട്ടിലേക്ക് ഇനി വരില്ലെന്നും ചില കലക്ടർമാർ നിർദേശം നൽകിയത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ആവശ്യമെങ്കിൽ കലക്‌ഷൻ […]
Read more

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്; തന്ത്രം മെനഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: ഒന്നരപ്പതിറ്റാണ്ടായി കൈവശമുള്ള ഭരണം നിലനിർത്താൻ എൽഡിഎഫും അട്ടിമറിവിജയത്തിനായി യുഡിഎഫും കരുത്തുതെളിയിക്കാൻ എൻഡിഎയും പ്രചാരണ തന്ത്രങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ചില ഡിവിഷനുകളുടെ പേരുകൾ മാറ്റിയും എണ്ണം വർധിപ്പിച്ചും ആകെ 16 ഡിവിഷനുകളായി ഉയർത്തിയ ഈ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും മൂന്ന് മുന്നണികളും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇക്കുറി സ്ഥാനാർഥികൾ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടശേഷം കൂടുതൽ പ്രാവശ്യവും എൽഡിഎഫിനാണ് ഭരണം ലഭിച്ചത്. 2005 മുതൽ 2010 വരെയുള്ള […]
Read more

എൽ ഡി എഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

കാലടി : എൽഡിഎഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ കാലടി സെൻ്ററിൽ നടന്നു.മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇ വി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജ്യോതി ഭാസ്, അഡ്വ പി.പി മോഹൻദാസ്, ഇ രാജഗോപാൽ, വി പി മധു,മുരളി പാറക്കൽ, എം വി എം മാണൂർ , സ്ഥാനാർത്ഥികളായ കെ ശ്യാമിലി, പി.ടി നാരായണൻ, പി പി റിയാസ്, എം വി പ്രേമ എന്നിവർ സംസാരിച്ചു.തെരഞ്ഞെടുപ്പ് വിജയത്തിനായി സുബ്രമണ്യൻ മാസ്റ്റർ ചെയർമാനായ101 അംഗ സംഘാടക […]
Read more

നവീകരിച്ച ഗുരുവായൂർ കേശവ പ്രതിമ ഇന്ന് സമർപ്പിക്കുന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ നാളെ ഔപചാരികമായി സമർപ്പിക്കും. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ഔപചാരിക ചടങ്ങ്. 1982 ആദ്യമായി സ്ഥാപിച്ച പ്രതിമ 2022ൽ ഒരുതവണ നവീകരിച്ചു സമർപ്പിച്ചിരുന്നു. പക്ഷെ പ്രതിമയ്ക്ക് കേശവനുമായിരുന്ന യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടിരുന്നു. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ആനപ്രേമികളും നാട്ടുകാരും ഉയർന്നതിനെ തുടർന്ന് ദേവസ്വം പ്രതിമ വീണ്ടും നവീകരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. പുതിയ നവീകരണത്തിൽ കേശവന്റെ മുഖഭാവം, ശരീരഘടന, മഹത്വം എന്നിവ പരമാവധി യാഥാർഥ്യത്തിന് അടുത്തെത്തിക്കാനാണ് ശ്രമമെന്ന് ഭരണസമിതി […]
Read more

തിരുവനന്തപുരത്ത് വ്യാജ റേഷൻ കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഐടി ശൃംഖലയിൽ കടന്നുകയറി അനുമതി നേടിയെടുത്ത് നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) വ്യാജമായി നിർമിച്ചത് മാസങ്ങൾക്കു ശേഷം കണ്ടെത്തി. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌‍വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട ലൈസൻസി സഹദ് ഖാനെ (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ […]
Read more

എന്യൂമറേഷൻ ഫോം വിതരണം; മികച്ച രീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ ആദരിച്ചു

പാലക്കാട്: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം മികച്ചരീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ കളക്ടർ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനം പൂർത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്ത ബിഎൽഒമാരെയാണ് ആദരിച്ചത്. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 180-ാം നമ്പർ ബൂത്ത് (ശിങ്കാരപ്പാറ) ബിഎൽഒ കുഞ്ഞുമോൻ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പർ ബൂത്ത് ബിഎൽഒ കെ.ടി. നാരായണൻ എന്നിവരെയാണ് ആദരിച്ചത്. കളക്ടറുടെ ചേംബറിൽനടന്ന പരിപാടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, വി. […]
Read more

ഉപജില്ലാ കലോത്സവം അറബിക് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ജി.എം.എൽ.പി സ്കൂൾ തോണിപ്പാടം ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. എൽ.പി അറബിക് വിഭാഗത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ വിദ്യാർഥികളുടെ മികച്ച കലാപ്രതിഭ വീണ്ടും തെളിയിച്ചു. വിവിധ ഇനങ്ങളിലായി പങ്കെടുത്ത കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് ഗൗരവമായ നേട്ടം നേടിക്കൊടുത്തു. വിജയികളായ എല്ലാ കലാപ്രതിഭകൾക്കും സ്കൂൾ ഭരണസമിതിയും അധ്യാപകരും ആശംസകൾ അറിയിച്ചു. ജി. എം.എൽ. പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തോണിപ്പാടം ചാപ്രാ സ്കൂൾ മുതൽ അമ്പലക്കാട് വരെ […]
Read more

കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം; ചോദിക്കാൻ എന്തവകാശമെന്ന് എം. മെഹബൂബ്

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്യാൻ മാധ്യമങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എം. മെഹബൂബ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തിലെ ഔചിത്യം മാധ്യമങ്ങൾ ചോദിച്ചതിനെ തുടർന്നാണ് ക്ഷുഭിതനായ മെഹബൂബ് മാധ്യമങ്ങൾക്ക് ഇതിനെ കുറിച്ച് ചോദിക്കാൻ എന്ത് അവകാശമാണ് ഉള്ളതെന്ന് മറുചോദ്യം ചോദിച്ചത്. പാർട്ടിയും മുന്നണിയും തീരുമാനിച്ച കാര്യത്തെ ചോദ്യം ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് ഒരവകാശവും ഇല്ലെന്നും, കാരാട്ട് ഫൈസലെന്നല്ല കൊടുവള്ളിയിലെ എല്ലാ സ്ഥാനാർത്ഥികളും അനുയോജ്യരാണെന്നും […]
Read more

സിപിഎംന്റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാവടിയിൽ മത്സരിക്കാൻ അഡ്വക്കേറ്റ് അശ്വതി ദേവീദാസ്. സിപിഐഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗവും കെ എസ് കെ ടി യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവിദാസിന്റെ മകളാണ് അശ്വതി. ഇരുപത്തിയൊന്ന് കാരിയായ അശ്വതി തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. ഇപ്പോൾ കണ്ണൂർ ലോ കോളേജിലെ കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix