Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Weather

ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം ചായ, കാപ്പി […]
Read more

തല കറങ്ങും, ഹൃദയമിടിപ്പ് കൂടും… സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയെല്ലാം

കൊടും ചൂടാണ് കേരളത്തില്‍ ഇപ്പോള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സൂര്യാഘാതം ഏല്‍ക്കാവുന്ന അവസ്ഥ. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. സൂര്യാതപം (Sunburn) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ഗുരുതരമായ സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും പ്രായമായവരിലും ഇതുണ്ടാകും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത […]
Read more

ചൂടിന് ആശ്വാസം; മഴ എത്തുന്നു

തിരുവനന്തപുരം: കഠിനമായ വേനൽചൂടിന് പിന്നാലെ സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ വേനൽമഴ ശക്തമായിരിക്കാനാണ് സാധ്യതയെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ മഴ ലഭ്യത മെച്ചപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മറ്റന്നാൾ മുതൽ തന്നെ മഴ ആരംഭിക്കാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള […]
Read more

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണം; ഉന്നതതലയോഗം ചേർന്ന് സർക്കാർ

സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കി. യോഗം എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്: ⏺️ പൊതു ഇടങ്ങളിലെ സൗകര്യങ്ങൾ: പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, […]
Read more

കടുത്ത വരൾച്ച; പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

കൊല്ലം: കടുത്ത വരൾച്ചയെ തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട–പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ കുറവായതും പോഷകനദികൾ വരണ്ടതുമാണ് പ്രധാന കാരണം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 98.46 മീറ്ററായി കുറഞ്ഞു. കഴിഞ്ഞ 13-ന് ഇത് 100.54 മീറ്ററായിരുന്നു. ജലനിരപ്പ് 95 മീറ്ററിന് താഴെയായാൽ കനാൽ ജലസേചനവും വൈദ്യുതോൽപ്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിൽ ഇപ്പോൾ ഏകദേശം 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കല്ലട പവർ ഹൗസിൽ […]
Read more

മഴ കുറയും, ചൂട്‌ കൂടും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: ഈ വർഷം പാതിയോടെ എൽ നിനോ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് മുതൽ ജൂലൈ വരെ ഏതെങ്കിലും സമയത്ത് എൽ നിനോ ആരംഭിക്കാമെന്നാണ് വിലയിരുത്തൽ. ഇത്തവണ ഇത് ശക്തമായിരിക്കാനാണ് സാധ്യതയെന്നും സംഘടന മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശങ്ങളിൽ സമുദ്രജലത്തിന്റെ താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിന്റെ ഫലമായി കാറ്റിന്റെ ദിശ, അന്തരീക്ഷമർദം, മഴയുടെ തോത് എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. എൽ നിനോ […]
Read more

കനത്ത ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

എറണാകുളം: കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം പലയിടങ്ങളിലും ചൂട് കൂടി വരുകയാണ്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും 4 മുതൽ 5 ഡിഗ്രി […]
Read more

കാലവർഷം നേരത്തേയെത്തുമെന്ന് പ്രവചനം

ന്യൂഡൽഹി: കടുത്ത ചൂടിൽ വലയുന്ന രാജ്യത്തിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്താൻ സാധ്യതയുണ്ടെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സ് (ECMWF) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴ തുടങ്ങാനിടയുണ്ട്. ഇപ്പോൾ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43–44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷ നൽകുന്ന വിലയിരുത്തൽ. അൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മേയ് 18 മുതൽ 25 വരെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും, […]
Read more

സംസ്ഥാനത്ത് ചൂടിന് കാരണമായിരുന്ന എതിർചുഴലി ദുർബലമാകുന്നു

പാലക്കാട്: പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കടുത്ത ചൂടിന് കാരണമായിരുന്ന എതിർചുഴലി (ആന്റി സൈക്ലോൺ) ദുർബലമാകുന്നതായി കാലാവസ്ഥ വകുപ്പ്. ഇതോടെ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ നിത കെ. ഗോപാലൻ അറിയിച്ചു. ഒരാഴ്ച മുമ്പ് രൂപപ്പെട്ട എതിർചുഴലി മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന, കേരളം എന്നിവയുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടന്ന് ചൂട് വർധിപ്പിക്കുകയും വേനൽമഴ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് എത്തുന്ന ചൂടുകാറ്റ് മുകളിലേക്ക് ഉയരാതെ താഴ്ന്ന നിലയിൽ തന്നെ വ്യാപിപ്പിക്കുന്നതാണ് ഈ […]
Read more

കൊടും ചൂട്; പകല്‍പ്പൂരവും ആന എഴുന്നള്ളിപ്പും ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം

തൃശൂർ: ഉഷ്ണതരം​ഗം മൂലം തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗസാധ്യതയ്ക്കുള്ള ഓറഞ്ച് അലർട്ട് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നിയന്ത്രണങ്ങൾ മറ്റ് മേഖലകളിലും ബാധിക്കും. അതികഠിനമായ ചൂടാണ് കേരളത്തിലെങ്ങും അനുഭവപ്പെടുന്നത്. പാലക്കാട് 40.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം, കണ്ണൂർ കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ചൂട് 37 ഡിഗ്രിയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix