Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Weather

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read more

ഈ ചൂടിന് കാരണം പ്രതിചക്രവാതം; വേനൽമഴ കാത്ത് കേരളം

തിരുവനന്തപുരം: കേരളത്തിൽ പകലും രാത്രിയും ഒരുപോലെ കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥ തുടരുകയാണ്. പുലർച്ചെ തന്നെ 27–28 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തുമ്പോൾ രാത്രിയിലും ചൂടിന് കുറവൊന്നുമില്ല. ഈ അസഹനീയ കാലാവസ്ഥയ്ക്ക് പ്രധാന കാരണം ‘പ്രതിചക്രവാതം’ (ആന്റിസൈക്ലോൺ) എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 3.5 മുതൽ 5 കിലോമീറ്റർ വരെ ഉയരത്തിൽ, ചക്രവാതത്തിനോട് വിപരീത ദിശയിൽ കറങ്ങുന്ന കാറ്റുകളെയാണ് പ്രതിചക്രവാതം എന്ന് വിളിക്കുന്നത്. ഇത് താഴ്ന്ന പാളികളിലെ ചൂടുള്ള വായു ഉയരുന്നത് […]
Read more

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മാർച്ച് 1 മുതൽ 3641 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. ജ്യൂസ്, കൂൾ ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും […]
Read more

കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് ഗ്ലാസ് തകർന്നു; ഡ്രൈവരുടെ കാലിന് പരിക്ക്

പാലക്കാട്: കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു. അതേസമയം ഓട്ടോ ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
Read more

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. ഉയർന്ന ചൂട് മൂലം പലയിടങ്ങളിലും ആളുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി വിദ്യാഭ്യസ വകുപ്പ്. ചൂടുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ പതിനൊന്ന് മാണി മുതൽ നേരിട്ട് വെയിൽ കൊള്ളരുതെന്നും അറിയിപ്പുണ്ട്. ഉയര്‍ന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Read more

ചൂടിന് തത്കാല ആശ്വാസം; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. കടുത്ത ചൂടിനിടയിൽ ഈ മഴ നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗസമാനമായ സാഹചര്യം തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസവും […]
Read more

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; സംസ്ഥാനമൊട്ടാകെ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ താപനില മുന്നറിയിപ്പ് നൽകി അധികൃതർ. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19-ാം തീയതി വരെ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് […]
Read more

അര്‍ബന്‍ ഹീറ്റ് ഐലന്റ് എന്ന ഭൂതം; ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം തീച്ചൂളയിലേക്ക് വീഴും

നമ്മളാരും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത അത്രയും ചൂടാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന തോന്നല്‍ മനസിലുണ്ടോ? എങ്കിലത് സത്യമാണ്. കേരളം ഇതിന് മുമ്പ് ഇത്രയും ചുട്ടുപഴുത്ത വേറെ കാലമില്ല. ഇതിന്റെ ഭീകരസത്യം എന്തെന്നാല്‍, വരും വര്‍ഷങ്ങളില്‍ സ്ഥിതി ഇതിനേക്കാള്‍ മോശമാവുകയേ ഉള്ളു എന്നത്. കേരളത്തില്‍ മാത്രമല്ല, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അന്തരീക്ഷ താപനിലയിലെ വര്‍ധന നിലവില്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ലോക കാലാവസ്ഥാ സംഘടനയും (World Meteorological Organization), ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് […]
Read more

വിഷുവിനും ചുട്ടുപൊള്ളും; പാലക്കാട് 40 ഡിഗ്രി, 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിഷു ദിനമായ ഇന്നും കേരളം മൊത്തം വെന്തുരുകും. ഇന്ന് അടക്കം ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് […]
Read more

ഒമാനിൽ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. മരുഭൂമി പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇതുവഴി പല പ്രദേശങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ ഏകദേശം 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix