Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേന്ദ്രത്തിന്റെ പച്ചക്കൊടി; ബ്രിട്ടിഷ് കാറുകൾക്ക് ഇന്ത്യയിൽ വിലകുറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസര്‍ക്കാര്‍. 3.78 ലക്ഷം കാറുകള്‍ 15 വര്‍ഷത്തിനുളളില്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ജൂലൈയില്‍ നിലവില്‍ വരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരാര്‍ പ്രകാരം 110 ശതമാനമുള്ള ഇറക്കുമതി തീരുവ 10 ശതമാനമായി കുറയും.

ഇന്ത്യന്‍ കാറുകള്‍ക്ക് കരാറിലൂടെ യുകെയിലേക്കും പ്രവേശനം ലഭിക്കും. ആറാം വര്‍ഷം മുതല്‍ തീരുവയില്ലാതെ 20,000 മുതല്‍ 80,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ യുകെയിലേക്ക് ഇന്ത്യന്‍ വാഹനനിനര്‍മാതക്കള്‍ക്ക് കയറ്റി അയക്കാനാാവും. 15 വര്‍ഷത്തിനുള്ളില്‍ 88,000 കാറുകള്‍ കയറ്റുമതി ചെയ്യുക. ഇന്ത്യൻ കമ്പനികളുടെ കാറുകൾ ഇനി യുകെയിൽ ഈസിയായി വിൽക്കാം.

കരാര്‍ പ്രകാരം 3,000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകളും 2500 സിസിയുള്ള ഡീസല്‍ കാറുകളും ആദ്യ വര്‍ഷം തന്നെ ഇറക്കുമതി ചെയ്യും. ഇവയുടെ തീരുവ 30 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 1500 സിസി, 2500 സിസി, 300 സിസി മോഡലുകളുടെ ക്വാട്ട 5,000മാക്കി. ഇവയുടെ ഇറക്കുമതി തീരുവ 66 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കി കുറച്ചു.

Advertisement
WhiteswanTV Footer