Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാമക്ഷേത്ര നിർമാണത്തിൽ നൃപേന്ദ്ര മിശ്രയ്ക്ക് മേൽക്കൈ; ആരോപണങ്ങളുമായി ചമ്പത് റായ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള നിർമാണ സമിതിയാണ് എടുത്തതെന്ന് ചമ്പത് റായ് തുറന്ന കത്തിലൂടെ വ്യക്തമാക്കി.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചമ്പത് റായിക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചമ്പത് റായിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടങ്ങളും ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ചമ്പത് റായ് കത്തിൽ വിശദീകരിക്കുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമാണ കമ്മിറ്റിയിൽ നൃപേന്ദ്ര മിശ്ര തന്റെ താൽപര്യപ്രകാരമുള്ളവരെ ഉൾപ്പെടുത്തിയെന്നും ആറുവർഷത്തിനിടെ ചില അംഗങ്ങൾ ഒന്നോ രണ്ടോ തവണ മാത്രമാണ് അയോധ്യയിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ വിഷയങ്ങളിൽ മാത്രം നിർദേശം നൽകിയിരുന്ന അംഗവും നൃപേന്ദ്ര മിശ്രയുമായുള്ള യോഗങ്ങളിൽ പതിവായി പങ്കെടുത്തിരുന്ന മറ്റൊരു അംഗവും കമ്മിറ്റിയിലുണ്ടായിരുന്നുവെന്നും ചമ്പത് റായ് പറഞ്ഞു. മാസത്തിലൊരിക്കലോ 15 ദിവസത്തിലൊരിക്കലോ കമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്ര നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചമ്പത് റായിയുടെ കത്ത് പുറത്തുവന്നത്. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ നിർമാണത്തിനും രൂപകൽപ്പനയ്ക്കുമായി നോയിഡയിലെ ഒരു കമ്പനിയെ നിർദേശിച്ചതും നൃപേന്ദ്ര മിശ്രയാണെന്നും കത്തിൽ ആരോപിക്കുന്നു.

ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കമ്മിറ്റി യോഗങ്ങളിലൂടെയാണ് ആദ്യം കൈക്കൊണ്ടിരുന്നതെന്നും എന്നാൽ പിന്നീട് നൃപേന്ദ്ര മിശ്ര പല തീരുമാനങ്ങളിലും മാറ്റം വരുത്തിയെന്നും ചമ്പത് റായ് ആരോപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായിരുന്നു എപ്പോഴും മുൻഗണന നൽകിയിരുന്നത്. കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങളും യോഗ തീരുമാനങ്ങളും പലപ്പോഴും നടപ്പാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭാവനാ ക്രമക്കേട് ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചിരുന്നു. ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകുന്ന എസ്.ഐ.ടി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നൃപേന്ദ്ര മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി ചമ്പത് റായ് രംഗത്തെത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer