തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങൾക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്ത അനുവദിച്ച് സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
അതത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽനിന്നോ ജനറൽ പർപ്പസ് ഫണ്ടിൽനിന്നോ ആണ് ഉത്സവബത്ത നൽകുക. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.


