Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രസവം സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്‍തിരുന്ന പ്രോസസ്: അഖിൽ മാരാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിവാദ പരാമര്‍ശവുമായി ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖിൽ മാരാർ. പ്രസവത്തെ കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായമാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ഒരു മാസം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകള്‍ ഒരുകാലത്ത് പ്രസവം “എളുപ്പവും ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണ്” എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ആശുപത്രികള്‍ പ്രസവത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗര്‍ഭിണികളില്‍ അനാവശ്യ ഭയം സൃഷ്ടിക്കപ്പെടുന്നതായും അവസാനം സിസേറിയന്‍ പോലുള്ള രീതികളിലേക്ക് കാര്യങ്ങള്‍ മാറുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ അഖിലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനവും ട്രോളുകളും ഉയരുകയാണ്. നിരവധി ആളുകള്‍ കമന്റുകളിലൂടെ പ്രതികരിച്ചു. പ്രസവത്തിന്റെ വേദനയും അപകടസാധ്യതകളും അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പല വ്ലോഗര്‍മാരും ഈ വിഷയത്തില്‍ പ്രതികരണ വീഡിയോകള്‍ പുറത്തുവിട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്‍റി 20 പാര്‍ട്ടിയില്‍ ചേര്‍ന്ന അഖില്‍ മാരാര്‍ തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.

Recent News

Advertisement
WhiteswanTV Footer