Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ KPCC അധ്യക്ഷനെ മാറ്റിയേക്കും; പകരം ബെന്നി ബെഹനാന്‍?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ബെന്നി ബഹനാനാണ് സാധ്യത കൂടുതല്‍. റോജി എം ജോണും പരിഗണനയിലുണ്ട്.

ഭരണം ലഭിക്കുകയാണെങ്കില്‍ സണ്ണി ജോസഫിന് മന്ത്രിസ്ഥാനം നല്‍കാനാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഡിസിസി അധ്യക്ഷന്മാരെയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, പാലക്കാട്, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അദ്ധ്യക്ഷന്‍മാരാണ് ഇത്തവണ മത്സരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix