തിരുവനന്തപുരം: ചിറയിൻകീഴിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതിയായ മിന്നൽ ഫൈസലിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാൾ അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിലെ ചെറിയ കെട്ടിടത്തിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാപ്പ കേസ് പ്രതിയായതിനാൽ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തതയില്ലെന്നും, ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.





