സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജനസ്നേഹത്തിന്റെ സന്ദേശവുമായി ക്രിസ്തുമസ്–പുതുവത്സരാഘോഷവും അരി വിതരണവും

തൃശ്ശൂർ: കാണിപ്പയ്യൂർ ജനസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്തുമസ്–പുതുവത്സര ആഘോഷവും അരി വിതരണവും കുന്നംകുളം തൃശ്ശൂർ പഴയ റോഡിലെ പനങ്ങാട്ട് ബിൽഡിങ്ങിൽ നടന്നു.

ട്രസ്റ്റ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ സി.ജെ. ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ ബൈക്ക് യാത്ര നടത്തി സാമൂഹിക സേവനം നടത്തിയ ഡോ. ലിജിൽ കുരുവിള, അലൻ ജിന്നി എന്നിവരെ സിനിമ നിർമ്മാതാവ് നെൽസൻ ഐപ്പ് ആദരിച്ചു.

അരുണാചൽ പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലിനിടെ രക്ഷാപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തതിന്റെ അംഗീകാരമായിരുന്നു ഈ ആദരം.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ് കോ-ഓർഡിനേറ്റർ പ്രസാദ് പുലിക്കോടൻ ക്രിസ്തുമസ് സന്ദേശം നൽകി.

തുടർന്ന് സീനിയർ എഡിറ്റേഴ്സ് ഫോറം പ്രസിഡന്റ് സി. ഗിരീഷ് കുമാർ, ജീവകാരുണ്യ പ്രവർത്തകൻ വിശ്വനാഥൻ, നാട്ടുവെളിച്ചം വനിതാ വിങ് രക്ഷാധികാരി സത്യഭാമ, മനസ്സ് വിധവാ സംഘം പ്രസിഡന്റ് കുമാരി ടി. ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മനസ്സ് ഫോട്ടോ ക്ലബ് ഓഫീസ് സെക്രട്ടറി ദിവിത കൃഷ്ണകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement