സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്രിസ്‌മസ് സന്ദേശം 2025 സർവ ജനങ്ങൾക്കുമുള്ള സമഭാവനയുടെ സദ്‌വാർത്ത: മാർ പോളി കണ്ണൂക്കാടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


തൃശ്ശൂർ: സംഘർഷങ്ങളും അസ്വസ്ഥതകളും തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാല ത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്‌മസ് നൽകു ന്നത്. മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാൾ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയിൽ ദൈവദൂതന്മാർ പാവപ്പെട്ട ആട്ടിടയന്മാർക്ക് പകർന്നു നൽകി യത്. സർവജനത്തിനും വേണ്ടി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്നായിരുന്നല്ലൊ, ക്രിസ്മസ് രാത്രിയിലെ മംഗളവാർത്ത.

സ്നേഹവും കാരുണ്യവും സമത്വവും നഷ്‌ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തി നുള്ള ആഹ്വാനവുമായി ക്രിസ്‌തുവിൻ്റെ രംഗപ്രവേശം.

രോഗികളും ദരിദ്രരും അവശരും സമു ഹത്തിന്റെ മുഖ്യധാരയിൽ നിന്നു ബഹിഷ്കൃതരാക്കപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ സർവജനതയ്ക്കുമുള്ള മാറ്റത്തിൻ്റെ സദ്വാർത്തയാണ് ബെത്ലഹമിൽ നിന്ന് ഉയർന്നത്. പലവിധ കാരണങ്ങളാൽ മുറിവേൽക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഇന്നുമുണ്ട് നമ്മുടെ ചുറ്റിലും. ദരിദ്രരിലൂടെയും മുറിവേറ്റവരിലൂടെയും ദൈവം നമ്മോട് സംസാ രിക്കുന്നത് തിരിച്ചറിയുമ്പോഴാണ് ക്രിസ്‌തു വിഭാവനം ചെയ്‌ത മാറ്റം ജീവിതത്തിൽ അർത്ഥ പൂർണമാവുക.

അവശരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും നാം നടത്തേണ്ട പിൻന ടത്തത്തിന്റെ ഓർമപ്പെടുത്തലായി മാറട്ടെ, ക്രിസ്‌മസ് ആഘോഷം.
ക്രിസ്മസിന്റെ സന്ദേശം സമസ്തജനങ്ങൾക്കുമുള്ള ഉണർത്തുപാട്ടായിരുന്നു; ഭൂമിയിൽ സന്മനസ്സുള്ളവർക്കെല്ലാം സമാധാനത്തിൻ്റെ വാഗ്ദ‌ാനം. അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കയ്യേറ്റങ്ങളും ജാതിയുടെയും മതത്തിന്റെയും ഭാഷയു ടെയും പേരിലുള്ള വിവേചനങ്ങളും നീതിനിഷേധങ്ങളും ഇല്ലാതാക്കാൻ കൈകോർക്കുന്നവ രൊക്കെ സമാധാനത്തിന്റെ വക്താക്കളാകുമെന്ന വിശ്വദർശനമാണ് ക്രിസ്‌മസ് മുന്നോട്ടുവയ്ക്കു ന്നത്.

സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ ജനത്തെ നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഒരേ പോലെ ഉൾക്കൊള്ളേണ്ട ഈ മൂല്യസംഹിതയാണ് തിരുപ്പിറവിയുടെ അന്തഃസത്തയെന്ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു.
എല്ലാവർക്കും ക്രിസ്മ‌സ്, നവവൽസര ആശംസകളും അദ്ദേഹം നേർന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.