സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളുടെ സൂക്ഷ്മ പരിശോധന : അർഹരായവർ പുറത്തായെങ്കിൽ അപ്പീൽ നൽകാൻ അവസരം

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടോ എന്നും ഓരോ ബൂത്തിലും പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യം ചില ബൂത്തുകളിൽ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.
​അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ആരോപണമുന്നയിച്ചു. അതേസമയം, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പല പേരുകളും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനായെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക നിഗമനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികൾ.
​ഹിയറിംഗ് നടപടികൾ പൂർത്തിയായിട്ടും പട്ടികയിൽ പേര് വരാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പരാതിയുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായി അപ്പീൽ സമർപ്പിക്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് ഒന്നാം അപ്പീൽ നൽകാവുന്നതാണ്. ജില്ലാ കളക്ടറുടെ ഉത്തരവിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാനും അവസരമുണ്ട്.
​അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാൻ സൗകര്യമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »

എൻഡിഎ സീറ്റ് വിഭജനം; പാർട്ടിക്കുള്ളിൽ ആശങ്കയോ

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എ.യിലെ സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത ഉയരുകയാണ്. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി എത്തുന്ന നേതാക്കൾക്ക് മുൻഗണന ലഭിക്കുന്നതുമൂലം പാർട്ടിയിലെ രണ്ടാം,

Read More »
Advertisement