Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആർഎൽ-എക്സാലോജിക് കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചിന്ത ജെറോം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. ‘മോദി-ഇഡി-വിഡി കോക്കസ്’ ആണ് നടക്കുന്നതെന്നായിരുന്നു ചിന്തയുടെ പരിഹാസം.

മോദിയും വിഡിയും രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും തങ്ങൾക്കൊപ്പം നിൽക്കുക, അല്ലെങ്കിൽ തങ്ങൾക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുക എന്നതാണ് നിലപാടെന്നും ചിന്ത ആരോപിച്ചു. മുഖ്യമന്ത്രിക്ക് വർഗീയ വിരുദ്ധ രാഷ്ട്രീയം ഇല്ലെന്നും ബിജെപി അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് ചോദിച്ച ചിന്ത, രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും പറഞ്ഞു. അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് സർക്കാരും നിൽക്കുകയാണെന്നും ചിന്ത ആരോപിച്ചു.

മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളെയും ചിന്ത ജെറോം വിമർശിച്ചു. സാധാരണക്കാരെ പരിഹസിക്കുന്ന സമീപനമാണ് മന്ത്രിമാരുടേതെന്നും സ്പോൺസർ ചെയ്ത യാത്രകളെക്കുറിച്ച് യാതൊരു കൂസലുമില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നുവെന്നും അവർ ആരോപിച്ചു.

കേരളത്തിലെ യുഡിഎഫ് സർക്കാർ ദുരൂഹത നിറഞ്ഞ സർക്കാരായി മാറുകയാണെന്നും സ്പോൺസർമാരാൽ നയിക്കപ്പെടുന്ന സർക്കാരാണിതെന്നും ചിന്ത കുറ്റപ്പെടുത്തി. ശതകോടീശ്വരന്മാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയുള്ള സർക്കാരായി ഇത് മാറിയെന്നും അവർ ആരോപിച്ചു. സർക്കാരിന്റെ സ്പോൺസർമാർ ആരാണെന്ന് വ്യക്തമാക്കണമെന്നും ചിന്ത ആവശ്യപ്പെട്ടു.

മന്ത്രി ഒ. ജെ. ജനീഷിനെതിരെയും ചിന്ത വിമർശനം ഉന്നയിച്ചു. ‘നീറോ ചക്രവർത്തി’യോടാണ് മന്ത്രിയുടെ സമീപനത്തെ ഉപമിച്ചത്. ജനപ്രതിനിധികൾ ആദ്യം പരിഗണിക്കേണ്ടത് ജനങ്ങളുടെ ആവശ്യങ്ങളാണെന്നും ട്രിപ്പിനെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം അംഗീകരിക്കാനാകില്ലെന്നും ചിന്ത പറഞ്ഞു.

വിദ്യാർഥി രാഷ്ട്രീയത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്ന കേരള സർവകലാശാലയുടെ കരട് മാർഗരേഖക്കെതിരെയും ചിന്ത രംഗത്തെത്തി. വിദ്യാർഥികളെ നിശബ്ദരാക്കുകയാണ് ലക്ഷ്യമെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അവർ പറഞ്ഞു.

വിഷയത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവും വിമർശനവുമായി രംഗത്തെത്തി. ക്യാമ്പസുകളിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ക്യാമ്പസിന്റെ സൗന്ദര്യമെന്നും 18 വയസ്സ് കഴിഞ്ഞ വിദ്യാർഥികളോട് എന്ത് പറയണം, എന്ത് പ്രവർത്തിക്കണം എന്ന് നിർദേശിക്കാൻ ആർക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

കരട് മാർഗരേഖയുമായി മുന്നോട്ടുപോയാൽ വൈസ് ചാൻസലർ രാജിവയ്ക്കുന്നതുവരെ സർവകലാശാല ആസ്ഥാനത്ത് സമരം നടത്തുമെന്നും സഞ്ജീവ് മുന്നറിയിപ്പ് നൽകി. നിർദേശത്തിന് പിന്നിൽ എസ്എഫ്ഐയെ ലക്ഷ്യമിടുന്ന നീക്കമാണെന്നും ഇത് നടപ്പായാൽ സംഘപരിവാറിനാണ് ഗുണമെന്നും അദ്ദേഹം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix