കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ. ലിറ്ററിന് 360 രൂപയിലേക്കാണ് വെളിച്ചെണ്ണ വില എത്തിനിൽക്കുന്നത്. കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലവർധനവാണിത്.
തേങ്ങയുടെ ലഭ്യതക്കുറവും, സപ്ലൈ കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ മൊത്ത വിതരണ വില ചിലയിടങ്ങളിൽ കിലോയ്ക്ക് 300 രൂപയാണ്. കൊച്ചിയിലെ ചില പ്രദേശങ്ങളിൽ ഇത് 287 രൂപയും, തൃശ്ശൂരിൽ 297 രൂപയും, കോഴിക്കോട് 307 രൂപയുമാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 15-17 രൂപയാണ് ഉയർന്നിരിക്കുന്നത് എന്നാൽ നിലവിൽ കേരളത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 340-360 രൂപയാണ് വില. പായ്ക്ക് ചെയ്ത ഓയിലിന് ലിറ്ററിന് 350 രൂപയിലേക്കും വില എത്തി നിൽക്കുന്നു.
Content: Coconut oil prices in Kerala hit record high




