തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി. അതിരപ്പിള്ളി ഏഴാം വാർഡിലെ പിള്ളപാറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൂര്യയുടെ വിജയിച്ചത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചാണ് സൂര്യയെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച് കോൺഗ്രസ് മണ്ഡലം കമ്മറ്റി ധർണ നടത്തി.
പിള്ളപ്പാറയിൽ നടത്തിയ പ്രതിക്ഷേധ ധർണ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എം പുഷ്പ്പാഗദൻ, ദിലിക് ദിവാകരൻ, മുരളി ചക്കന്തറ, കെ. എം പോൾസൺ, പി. എം ശിവദാസൻ, ജോണി കല്ലേലി, ജുവിൻ കല്ലേലി ബിബിത വാഴച്ചാൽ, നോജി രാമകൃഷ്ണൻ, അനഘ കിഷോർ, കെ. എം ജയചന്ദ്രൻ, സൂര്യ സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.










