കാസർഗോഡ്: സ്വകാര്യ ബസിന് കുറുകെ കാർ നിർത്തി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിലേക്ക് വരികയായിരുന്ന ബാവാസ് ബസ് ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസ്( 24 ) കണ്ടക്ടർ തടിയൻ കൊവലിലെ അഭിനന്ദ്( 19) എന്നിവരെയാണ് ആക്രമിച്ചത്.
ബീരിച്ചേരി ഗേറ്റിനടുത്ത് വച്ച് കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പറയുന്നു. വെള്ളാപ്പിൽ ബസിന് കുറുകെ കാർ ഇട്ട് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചതായാണ് പരാതി. നാല് പേർ സംഘം ചേർന്ന് ആക്രമിച്ചതായാണ് പരാതി. സംഭവത്തെ തുടർന്ന് ബസിന്റെ സർവീസ് മുടങ്ങി. പരിക്കേറ്റവരെ ചെറുവത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






