സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മൗനവും ചില നീക്കങ്ങളും: അമേഠിയിലും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർഥി വൈകുന്നു

ന്യൂഡൽഹി: റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം വൈകുന്നു. റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും അമേഠിയിൽ രാഹുൽഗാന്ധിയും മത്സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം വൈകുന്നത് ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്നുണ്ടെന്ന് പ്രാദേശിക നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു.

അമേഠിയിൽ മത്സരിക്കാൻ തനിക്ക് താത്‌പര്യമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര വ്യക്തമാക്കിയിട്ടുണ്ട്. റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമ്പോൾ വദ്രയെ അമേഠിയിൽ നിർത്തിയാൽ ബി.ജെ.പി.ക്കത് വലിയ വടിയാവുമെന്നതിനാൽ കോൺഗ്രസ് വദ്രയുടെ ആഗ്രഹത്തോടു പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി. സീറ്റ് നിഷേധിച്ച വരുൺഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുകയാണെങ്കിൽ വരുൺ കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ അമേഠിയിൽ വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അമേഠിയും റായ്ബറേലിയും അയോധ്യയും (ഫൈസാബാദ്) അടക്കമുള്ള 14 മണ്ഡലങ്ങളിൽ മേയ് 20-നാണ് തിരഞ്ഞെടുപ്പ്.

ബി.ജെ.പി.സ്ഥാനാർഥിയും അമേഠിയിലെ സിറ്റിങ് എം.പി.യുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വെള്ളിയാഴ്ചയുൾപ്പെടെ രണ്ടുതവണ മണ്ഡലത്തിലെത്തി. രാഹുലിനെതിരേ രൂക്ഷവിമർശനമാണ് സ്മൃതി അഴിച്ചുവിടുന്നത്. 15 കൊല്ലമായി അമേഠിയിലെ ഉപയോഗമില്ലാത്ത എം.പി.യായിരുന്നു രാഹുൽ ഗാന്ധിയെന്ന് സ്മൃതി വെള്ളിയാഴ്ച ആരോപിച്ചു.

വയനാട്ടിൽ പത്രിക സമർപ്പിക്കുമ്പോൾ വയനാടാണ് വീടെങ്കിൽ അയാൾ അമേഠിയെന്താണെന്ന് വ്യക്തമാക്കണം. നിറം മാറുന്ന ജനങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബം മാറുന്നത് രാഹുൽഗാന്ധിയിലാണ് ആദ്യം കാണുന്നത് -ഇറാനി പരിഹസിച്ചു.

Advertisement

ലൈഫ് മിഷൻ പ്രഖ്യാപനം വ്യാജം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ നേരിട്ട് ലൈഫ് മിഷൻ പത്തുവർഷത്തിനുള്ളിൽ ലക്ഷ്യം നിറവേറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാജമാണ്. ലൈഫ് വീടുകൾ ഏറ്റവുമധികം സമയബന്ധിതമായി പൂർത്തിയാക്കിയത് യു.ഡി.എഫിന് മുൻതൂക്കമുള്ള എറണാകുളം, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്വയംഭരണ

Read More »

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »
Advertisement