Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഐ ലൗ മുഹമ്മദ്’ ക്യാമ്പയിൻ വിവാദത്തിൽ കോൺ​ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: യുപിയിൽ ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പെയ്‌ൻ സംബന്ധിച്ചുള്ള നടപടികളിൽ സർക്കാരും പൊലീസും കടുത്ത നടപടിയെടുത്തു. ഇതിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി. ലോകം കാണുന്ന സാംസ്‌കാരിക പൈതൃകം മീറാബായിയും സൂഫിസത്തിന്റെയും പാരമ്പര്യം ആകുന്നു. ഏഴ് വയസുള്ള കുട്ടിയെയോ ഒരാളെയോ ഒരു പ്രശ്‌നമായി കാണുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. ആളുകൾ അവരുടെ പ്രവാചകനോടും ദൈവത്തോടും സ്നേഹം പ്രകടിപ്പിക്കുന്നത് എന്താണ് തെറ്റെന്ന് കോൺഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേഡ പറഞ്ഞു.

ഇന്ത്യയിലെ വൈവിധ്യമുള്ള സംസ്‌കാരത്തിൽ മുസ്ലിംകളെ ഭീഷണിയായി കാണുന്നത് അസംബന്ധമാണ് എന്നും, “ഒരു വ്യക്തി മുഹമ്മദ് നബി അവരെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് പ്രശ്‌നമാകരുത്, നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കണം” എന്നും ഖേഡ പറഞ്ഞു.

സംഗർഷത്തിൽ പണ്ഡിതനും, ഇത്തിഹാദെ മില്ലത്ത് കൗൺസിൽ പ്രസിഡന്റ് തൗഖീർ റാസയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടുതടങ്കലിൽ കഴിയുന്നത്. ബറേലി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധിച്ച ശേഷം 150–200 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സെപ്തംബർ 4-ന് സയ്യിദ് നഗറിൽ നബിദിനത്തിന്റെ ഭാഗമായി ‘ഐ ലവ് മുഹമ്മദ്’ ഫ്ലക്‌സ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്കുള്ള തുടക്കം. ബോർഡ് സ്ഥാപിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ മോഹിത് ബാജ്പയിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു, ഇത് പുതിയ രീതിയാണ്, ഇവിടെ അനുവദിക്കില്ല എന്ന് ആരോപിച്ച് രംഗത്തെത്തി.

Tags :

Recent News

Advertisement
WhiteswanTV Footer