തൃശ്ശൂർ: മറ്റത്തൂരിൽ കോൺഗ്രസിലെ വിമതർ അനുനയത്തിലേക്ക് നീങ്ങുന്നു. ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് രാജിവെയ്ക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി. എം. ചന്ദ്രൻ വ്യക്തമാക്കി.
പ്രസിഡൻറ് സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറിയവരുമായി റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്. പാർട്ടി തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് ടി. എം. ചന്ദ്രൻ കൂട്ടിച്ചേർത്തു.




