സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു : ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ : മുപ്പത്തിമൂന്ന് കുട്ടികളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ വിൽപന നടത്തിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുൻ ജൂനിയർ എഞ്ചിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളുടെ കുറ്റകൃത്യങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.

പ്രതികൾ കുട്ടികളോട് കാണിച്ച ക്രൂരതയുടെ ആസൂത്രിത സ്വഭാവവും പൈശാചികതയും സമാനതകളില്ലാത്തതാണെന്ന് കോടതി പറഞ്ഞു. വധശിക്ഷയ്ക്ക് പുറമെ, പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതികളുടെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്ത തുക ഇരകളായ കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകാനും കോടതി നിർദ്ദേശിച്ചു.

2020 ഒക്ടോബറിലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. തുടർന്ന് 2021 ഫെബ്രുവരിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കുട്ടികളെ പീഡിപ്പിക്കുക മാത്രമല്ല, ആ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിലേക്ക് വിൽപന നടത്തി വരികയുമായിരുന്നു. സിബിഐ ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളുമാണ് പ്രതികളെ കുടുക്കാൻ നിർണ്ണായകമായത്.

പ്രതികളുടെ ക്രൂരതയ്ക്കിരയായ പല കുട്ടികൾക്കും ശാരീരികമായ പരിക്കുകൾക്ക് പുറമെ കഠിനമായ മാനസികാഘാതവും ഉണ്ടായിട്ടുണ്ട്. ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. നീണ്ട നിയമനടപടികൾക്കൊടുവിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »

എൻഡിഎ സീറ്റ് വിഭജനം; പാർട്ടിക്കുള്ളിൽ ആശങ്കയോ

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എ.യിലെ സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത ഉയരുകയാണ്. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി എത്തുന്ന നേതാക്കൾക്ക് മുൻഗണന ലഭിക്കുന്നതുമൂലം പാർട്ടിയിലെ രണ്ടാം,

Read More »
Advertisement