ചെന്നൈ: ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ വടക്കന്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മഴ തുടരുന്നു.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ധര്‍മപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.
ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.






