ലാസ: തന്‍റെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂ എന്ന് ദലൈലാമ വ്യക്തമാക്കി. പിൻഗാമിയെ പതിനാലാമൻ ദലൈലാമ തന്‍റെ 90ാം ജന്മദിനമായ ജൂലൈ 6ന് പ്രഖ്യാപിക്കും എന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു.
പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും. ഈ ചുമതലയുള്ള ഗാദെൻ ഫോട്റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു. ദലൈലാമ തെരഞ്ഞെടുപ്പിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ സന്ദേശം ദലൈലാമ നൽകിയത്.










