കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസിൽ പ്രതികൾക്കായുളള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. മുഖ്യപ്രതി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള കസ്റ്റേഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക.
പിടിയിലായ മൂന്ന് പ്രതികളും കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യാന്തര ലഹരി ഇടപാടുകളിലേർപ്പെടുന്നു എന്ന് എൻസിബി വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.










