സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നയന്‍താരയ്ക്ക് ജന്മദിനാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ പുതിയ പോസ്റ്റര്‍ പുറത്ത്; നിവിന്‍ പോളി – നയന്‍ താര ചിത്രം ഉടന്‍ പ്രേക്ഷകരിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.

നയന്‍താരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റര്‍ പുറത്തു വിട്ടത്.

വിദ്യ രുദ്രന്‍ എന്നാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.

വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

6 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിവിന്‍ പോളി – നയന്‍ താര ടീം ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തുന്നത്.

ധ്യാന്‍ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ ആദ്യ ടീസര്‍ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരുന്നു.

മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസര്‍ നേടിയത്.

ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയൊരുക്കിയ ചിത്രം സ്‌കൂള്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്ന് ലഭിച്ചത്.

കോമഡി, ഫണ്‍, ആക്ഷന്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരു സമ്പൂര്‍ണ്ണ ഫണ്‍ ഫിലിം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ടീസര്‍ നല്‍കിയിരുന്നു.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ഫണ്‍ അവതാരത്തിലുള്ള നിവിന്‍ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസര്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്.

ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിന്‍ വേഷമിടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസര്‍ ആയാണ് നയന്‍താര അഭിനയിച്ചിരിക്കുന്നത്.

ഇവരെ കൂടാതെ അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരന്‍, ലാല്‍, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിന്‍ കിംഗ്സ്ലി, ഷാജു ശ്രീധര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രന്‍, ഷിനോസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, സിബി മാത്യു അലക്‌സ്, എഡിറ്റര്‍- ലാല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍- ഡിനോ ശങ്കര്‍, അനീസ് നാടോടി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, വസ്ത്രാലങ്കാരം- മെല്‍വി ജെ, മഷര്‍ ഹംസ,

പശ്ചാത്തല സംഗീതം- സിബി മാത്യു അലക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത് എം സരസ്വതി, സൗണ്ട്‌ മിക്‌സ്- സിനോയ് ജോസഫ്, ആക്ഷന്‍- മഹേഷ് മാത്യു-കലൈ കിങ്‌സണ്‍,

ഗാനരചന- സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജസിംഗ്-പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ആര്യന്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് (ചെന്നൈ)-അനന്തപദ്മനാഭന്‍,

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- സ്മിത നമ്പ്യാര്‍, കളറിസ്റ്റ്- ശ്രീക് വാരിയര്‍ (കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്‌സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്-ഫ്‌ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, https://youtu.be/MXC2IRudFt8?si=9bZ6wArfaoD2KOgr

ഫിനാന്‍സ് കണ്‍ട്രോളര്‍- അര്‍ജുന്‍ ഐ മേനോന്‍, സ്റ്റില്‍സ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണി ജോണ്‍ (24 AM)-യെല്ലോ ടൂത്ത്‌സ്, ടീസര്‍ എഡിറ്റ്- ലാല്‍ കൃഷ്ണ, പിആര്‍ഒ- ശബരി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement