കാലടി: എറണാകുളം മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശി ചിത്രപ്രിയയാണ് മരിച്ചത്. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയാണ് ചിത്രപ്രിയ.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പരിശോധനയിൽ കണ്ടെത്തിയത്. അന്തിമ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായേക്കും. സംഭവവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് കൈവശപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 1.53-നുള്ള ദൃശ്യങ്ങളിൽ ചിത്രപ്രിയ ഒരാളോടൊപ്പം ബൈക്കിൽ പോകുന്നതായി കാണുന്നു. മൃതദേഹം കണ്ടെടുത്ത സ്ഥലത്തിന് സമീപം രക്തക്കറയുള്ള കല്ലും പൊലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്ത് അലനെ വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ ആളുകളെയും ചോദ്യം ചെയ്യുകയാണ്. ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് പത്തിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.
ശനിയാഴ്ച ടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് ചിത്രപ്രിയ. നാല് ദിവസത്തിന് ശേഷം വീടിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.










