Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം; ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

വിചാരണക്കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താൽപര്യപ്രകാരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇതോടെ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയുണ്ടെന്നും, കേസ് നേരത്തെ പരിഗണിച്ചിരുന്ന തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ തിരികെ മാറ്റണമെന്നും ജസീല ആവശ്യപ്പെട്ടു.

നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ പരിചയസമ്പത്ത് ഇല്ലെന്നും, കേസിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer