കോട്ടയം: നഗരസഭയിലെ 36 വാർഡുകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ ടോമി കുരുവിള. എല്ലാ വാർഡുകളിലെയും റോഡുകൾ നവീകരിക്കുമെന്നും വഴിവിളക്കുകളും കുടിവെള്ളവും എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ, സെബാസ്റ്റ്യൻ വലിയകാല, കെ. ഒ. ഷംസുദ്ദീൻ, പ്രൊഫ. പി. എസ്. ശങ്കരൻ നായർ, വി. എം. തോമസ് വെമ്പേനി, വിഷ്ണു ചെമ്മുണ്ടവള്ളി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുൻഗണന നൽകുമെന്നും ചെയർമാൻ തന്റെ പ്രസംഗത്തിൽ ഉറപ്പുനൽകി.










