അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി എത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിറഞ്ഞ സ്വീകരണം ലഭിച്ചു. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും ആരംഭത്തോടനുബന്ധിച്ച് മാർച്ച് 19-നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
രാഷ്ട്രപതി ദ്രൗപദി മുർമുവും ചടങ്ങിൽ പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി പങ്കെടുത്തത്. അമൃതപുരിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ ശിഷ്യരോടും ഏകദേശം 1200 ആശ്രമാന്തേവാസികളോടും കൂടി എത്തിയ അമ്മയെ ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു. സാംസ്കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര ഹാരാർപ്പണം നടത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ നയിക്കുന്ന പൂജകളോടൊപ്പം 7000-ത്തിലധികം വിശിഷ്ട അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.






