സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

യുഡിഎഫിൽ തർക്കം:തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ വി.ഡി. സതീശനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു.തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകാനുള്ള നീക്കത്തെച്ചൊല്ലയാണ് കോൺഗ്രസിൽ പൊട്ടിത്തെറി പുറപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് സി എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പ് നൽകിയതാണ് കോൺഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി എം പി മത്സരിച്ച നെന്മാറയ്ക്ക് പകരം കോഴിക്കോട്ടെ കുന്നമംഗലവും തിരുവനന്തപുരവും നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. കെപിസിസി യുഡിഎഫ് നേതൃത്വത്തോട് ചർച്ച ചെയ്യാതെയാണ് സതീശൻ ഇത്തരമൊരു ധാരണയിൽ എത്തിയതെന്നാണ് സൂചനകൾ.

സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലുള്ള കോൺഗ്രസ് നേതാക്കളായ മുൻമന്ത്രി വി എസ് ശിവകുമാറും കെ സി വിഭാഗം നേതാവ് മണക്കാട് സുരേഷും മത്സരിക്കാൻ ഉറച്ച് രംഗത്തുണ്ട്. ഇതിനുപുറമെ കെപിസിസി വൈസ് പ്രസിഡന്റ് ടി ശരചന്ദ്രപ്രസാദും മണ്ഡലത്തിനായി പ്രതീക്ഷ അർപ്പിക്കുന്നു. കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സീറ്റാണിതെന്നും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്നും നേതാക്കൾ അവകാശപ്പെടുന്നു. ഈ തർക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. 2011 ലും 2016 ലും മണ്ഡലത്തിൽ വിജയിച്ച വിഎസ് ശിവകുമാറിനായി ഒരു വിഭാഗവും സി പി ജോണിനായി മറുവിഭാഗവുമാണ് രംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement