Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എട്ടു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് എട്ട് വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. , ഡോ. പത്മനാഭനും ഡോ. കാവ്യയുമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിലൂടെ ചികിൽസയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കും.

പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ്, ആദ്യദിവസം തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിട്ടുണ്ടെങ്കിലും, വേദന തുടരുന്നതിനാൽ ഡോക്ടർമാർ അഞ്ചു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. പിന്നീട് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈയിൽ രക്തസ്രാവവും അഴുക്കും നിലനിന്നിരുന്നു.

തുടർന്ന്, സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വകാര്യ ആശുപത്രിയിൽ പോകാനായില്ലെങ്കിലും, കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി വലതു കൈ മുറിച്ചുമാറ്റി ചികിത്സ നൽകി.

Recent News

Advertisement
WhiteswanTV Footer