കാസർകോട്: കാലിക്കടവിൽ കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് കാറിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വടക്കാഞ്ചേരിയിലും എംഡിഎംഎയുമായി ഒരാൾ പിടിയിലായി. 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെയാണ് പിടികൂടിയത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.


