Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം നല്‍കിയതിൽ കക്ഷി ചേരാൻ ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ കക്ഷി ചേരാനായി ഇഡി കോടതിയിൽ ഹര്‍ജി നല്‍കി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കേസിന്റെ യഥാർഥ വസ്തുതകൾ വ്യക്തമാക്കാൻ ഇഡിയെയും കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. കേസിൽ നിരവധി പ്രതികളെ കണ്ടെത്താനുണ്ടെന്നും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജാമ്യം അനുവദിച്ച നടപടിയിൽ പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയെ ഇനി കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഇല്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കപ്പെട്ടത്.

Advertisement
WhiteswanTV Footer