തിരുവനന്തപുരം: നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം പി.പി.എം. ഹൈസ്കൂളിൽ പഠിക്കുന്ന അനന്തുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്.
ഉടൻ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






