തൃശ്ശൂർ: ചാവക്കാട് ടോറസ് ലോറി ഇടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ മരിച്ചുചാവക്കാട് പാലയൂർ ഡോബിപ്പടി സ്റ്റോപ്പിന് സമീപം ടോറസ് ലോറി ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.
തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബു (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും പൂവത്തൂരിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്കിൽ കൊളുത്തി വലിച്ചു. ഇതോടെ ബൈക്ക് ലോറിയുടെ അടിയിൽ കുടുങ്ങുകയും അബുവിന്റെ കാലിലൂടെ ലോറിയുടെ ചക്രം കയറുകയും ചെയ്തു.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ അബുവിനെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. ഭാര്യ: ഉമൈബാൻമക്കൾ: നബീൽ, റിയാസ്, റിസ്വാൻ, ഷെമീ.










