തിരുവനന്തപുരം: ഒക്ടോബറിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഉണ്ടാകും. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. സർചാർജ് ചുമത്തുന്നത് ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം
ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി









