തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപിച്ചെത്തി സീനിയര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസര്‍ ജെസീന് ആണ് അറസ്റ്റിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സൂര്യനാരായണന്റെ പരാതിയിലാണ് നടപടി. ജസീന് മദ്യലഹരിയില്‍ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.
എന്നാല്‍ ജസീന് വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ജസീന് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂര്യനാരായണന്റെ ക്യാബിനില്‍ കയറി അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. വര്‍ക്കല എക്സൈസ് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.




