കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ആണ് മരിച്ചത്. 56 വയസായിരുന്നു. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകും.



