റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ വെളുത്തമണൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനം ഇടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ അൽ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 25 വർഷമായി അബ്ദുൽ വഹാബും കുടുംബവും അൽ ഖോബാറിൽ താമസിച്ചുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ മയ്യത്തുംകര സ്വദേശിനി ഉമ്മു ഹബീബയാണ്. മക്കൾ അബീറ, അബ്റാർ, ആയിഷ എന്നിവർ. മരുമകൻ അൻസാറാണ്.






