മൃദുവായ പത്തിരി തേങ്ങാപ്പാലില്‍ മുക്കി കഴിക്കുന്ന ഈ വിഭവം നോമ്പ് തുറയ്ക്ക് പരീക്ഷിക്കാം
ചേരുവകള്‍
അരിപ്പൊടി
തേങ്ങാപ്പാല്‍
പഞ്ചസാര/ഉപ്പ്
ഏലക്കായ
തയ്യാറാക്കുന്ന വിധം
അരിപ്പൊടി നല്ല ചൂടുവെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് പരുവത്തിന് കുഴച്ചെടുക്കണം. സാധാരണ പത്തിരി ഉണ്ടാക്കി അത് മധുരം ചേര്‍ത്ത ഇളം ചൂടുള്ള തേങ്ങാപ്പാലില്‍ മുക്കി വെക്കുക. കഴിക്കുമ്പോള്‍ കൂടുതല്‍ രുചികരമാക്കാന്‍ മീന്‍ കറിയോ ബീഫ് കറിയോ കൂട്ടി കഴിക്കാവുന്നതുമാണ്.






